ട്രിപ്പിള്‍ ലോക്ഡൗണ്‍; നിയന്ത്രണം പുനഃക്രമീകരിച്ചു

User
0 0
Read Time:3 Minute, 6 Second

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണം പുനഃക്രമീകരിച്ച്‌ കൊവിഡ് അവലോകന യോഗം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച്‌ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചത്. ടി.പി.ആര്‍. അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍ എ വിഭാഗത്തിലും അഞ്ചു മുതല്‍ 10 വരെയുള്ള പ്രദേശങ്ങള്‍ ബിയിലും 10 മുതല്‍ 15 വരെയുള്ളവ സി വിഭാഗത്തിലും ഉള്‍പ്പെടുത്തി.

15-ന് മുകളില്‍ ടി.പി.ആര്‍. ഉള്ള പ്രദേശങ്ങള്‍ ഡി കാറ്റഗറിയില്‍ ആയിരിക്കും. ജൂലൈ എഴ് ബുധനാഴ്ച മുതല്‍ ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണം.എ,ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ മുഴുവന്‍ ജീവനക്കാരെയും സിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ 50 ശതമാനം ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ച്‌ പ്രവര്‍ത്തിക്കും. എ,ബി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തില്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം.

അടുത്ത ശാരീരിക സമ്ബര്‍ക്കമില്ലാത്ത ഇന്‍ഡോര്‍ ഗെയിമുകള്‍ക്കും, ജിമ്മുകള്‍ക്കും എ.സി. ഒഴിവാക്കി പ്രവര്‍ത്തിക്കാവുന്നതാണ്. വായുസഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആയിരിക്കണം ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ഒരേസമയം 20-പേരില്‍ കുടുതല്‍ അനുവദിക്കുന്നതല്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമവും ടൂറിസം മന്ത്രാലത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും അനുസരിച്ച്‌ വിനോദ സഞ്ചാര മേഖലകളിലെ താമസസൗകര്യങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം.

വാക്‌സിന്‍ എടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കുമായിരിക്കും പ്രവേശനം. എല്ലാവിഭാഗം പ്രദേശങ്ങളിലും ടെസ്റ്റിന്റെ എണ്ണം വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കാസര്‍കോട്ടെ ആദിവാസി മേഖലയിലെ രോഗവ്യാപനം നിയന്ത്രിക്കാന്‍ പ്രത്യേക ഇടപെടലിന് നിര്‍ദ്ദേശിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കെ എം മാണി അഴിമതിക്കാരനാണെന്ന് സുപ്രീംകോടതിയില്‍ സംസ്ഥാനസര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമായതായി ജോസ് കെ മാണി

കെ എം മാണി അഴിമതിക്കാരനാണെന്ന് സുപ്രീംകോടതിയില്‍ സംസ്ഥാനസര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമായതായി ജോസ് കെ മാണി. കെ എം മാണി കുറ്റക്കാരനല്ല എന്ന് വിജിലന്‍സ് കോടതി പറഞ്ഞതാണ്. യുഡിഎഫും എല്‍ഡിഎഫും കെ എം മാണി കുറ്റക്കാരനല്ല എന്ന് ആണ് പറഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞു. മാണി അഴിമതിക്കാരനെന്ന് വാര്‍ത്തകള്‍ വന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കെ എം മാണിയുടെ പേര് സത്യവാങ്മൂലത്തിലില്ല എന്ന് പരിശോധിച്ച്‌ വ്യക്തമായതാണെന്ന് ജോസ് കെ മാണി പറയുന്നു.സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ മാണിക്കെതിരെ […]

You May Like

Subscribe US Now