അങ്കമാലി: കേരളത്തിലെ ട്രെയിനുകളുടെ സ്റ്റോപ് വെട്ടിച്ചുരുക്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എം.പിമാരായ ബെന്നി ബഹനാന്, കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ. പ്രേമചന്ദ്രന് എന്നിവര്‍ കേന്ദ്ര റെയില്‍വേ ബോര്‍ഡ് ചെയര്മാന് സുനീത് ശര്‍മക്ക് നിവേദനം നല്കി. കോവിഡുമായി ബന്ധപ്പെട്ട് പ്രത്യേക ട്രെയിന്‍ സര്‍വിസുകള്‍ പുനരാരംഭിച്ചശേഷം കേരളത്തില്‍ പല ട്രെയിനുകളുടെയും സ്റ്റോപ്പുകള്‍ ഒഴിവാക്കിയിരുന്നു.
തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ്, മംഗളൂരു എക്സ്പ്രസ്, പുനലൂര്‍- ഗുരുവായൂര്‍ ട്രെയിനുകളുടെ ചാലക്കുടി സ്റ്റോപ്പും കോട്ടയം – നിലമ്ബൂര്‍ റോഡ് പാസഞ്ചര്‍, ഗുരുവായൂര്‍- പുനലൂര്‍ ട്രെയിനിെന്റ കൊരട്ടി സ്റ്റോപ്പുകളുമാണ് പ്രധാനമായും ഒഴിവാക്കിയത്.
അങ്കമാലി-വട്ടപ്പറമ്ബ് റോഡിലെ ലെവല്‍ ക്രോസ് ഒഴിവാക്കി നിര്‍മിക്കാനുദ്ദേശിക്കുന്ന അടിപ്പാതയുടെ നിര്‍മാണം കരാറുകാരന് പിന്മാറിയതിനാല് ആരംഭിക്കാനായിട്ടില്ല. അതിനാല്‍ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി അടിപ്പാത നിര്‍മാണം അടിയന്തരമായി ആരംഭിക്കണമെന്നും ചെയര്മാന് നല്കിയ നിവേദനത്തില്‍ എം.പിമാര്‍ ആവശ്യപ്പെട്ടു.