ഡ്രൈവിങ് ലൈസന്‍സിനും വാഹനരജിസ്‌ട്രേഷനും ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധിത രേഖയാക്കും

User
0 0
Read Time:2 Minute, 8 Second

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സിനും വാഹനരജിസ്‌ട്രേഷനും എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കുന്നു. ഓണ്‍ലൈന്‍ സേവനങ്ങള്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായുള്ള കേന്ദ്രസര്‍ക്കാരിന്റെ ഭേദഗതിയാണിത്. ബിനാമികളുടെ പേരുകളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക, വ്യാജരേഖകള്‍ ഉപയോഗിച്ച്‌ ഡ്രൈവിങ് ലൈസന്‍സ് നേടുക എന്നിവ തടയുന്നതിനായി ആണിത്.ഇപ്പോള്‍ ഫോട്ടോപതിച്ച അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകളുടെ പകര്‍പ്പുകളാണ് അപേക്ഷകള്‍ക്കൊപ്പം സമര്‍പ്പിക്കേണ്ടത്. കൂടാതെ ഭേദഗതി നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായവും തേടിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെയാകും വിഞ്ജാപനം പുറത്തിറക്കുക.

കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് സുരക്ഷാവീഴ്ചകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മോട്ടോര്‍വാഹനവകുപ്പിലും ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നിര്‍ദേശം നല്‍കിയത്.ആദ്യഘട്ടത്തില്‍ ലേണേഴ്‌സ് ലൈസന്‍സ്, ലൈസന്‍സ് പുതുക്കല്‍, ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സ്, അഡ്രസ് മാറ്റം എന്നിവയ്ക്കും ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റിനുമാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നത്. പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഉടമസ്ഥാവകാശ കൈമാറ്റം, അഡ്രസ് മാറ്റം, എതിര്‍പ്പില്ലാരേഖ എന്നിവയ്ക്കും ആധാര്‍ വേണ്ടിവന്നേക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സൈ​നി​ക ന​ട​പ​ടി ഉ​ട​ന്‍ പി​ന്‍​വ​ലി​ക്ക​ണം; മ്യാ​ന്‍​മ​ര്‍ സൈ​ന്യ​ത്തി​ന് താ​ക്കീ​തു​മാ​യി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: മ്യാ​ന്‍​മ​റി​ല്‍ സൈ​നി​ക അ​ട്ടി​മ​റി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍. സൈ​നി​ക ന​ട​പ​ടി ഉ​ട​ന്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ഉ​പ​രോ​ധം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും ബൈ​ഡ​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ബ​ര്‍​മീ​സ് സൈ​ന്യം പി​ടി​ച്ചെ​ടു​ത്ത അ​ധി​കാ​രം വി​ട്ടു​ന​ല്‍​കാ​ന്‍ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഒ​ത്തു​ചേ​ര്‍​ന്ന് ഇ​ട​പെ​ട​ണം. രാ​ജ്യം ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ പാ​ത​യി​ലേ​ക്ക് പോ​കു​ന്നി​ല്ലെ​ങ്കി​ല്‍ ഉ​പ​രോ​ധം ഏ​ര്‍​പ്പെ​ടു​ത്ത​ക​യ​ല്ലാ​തെ മ​റ്റു വ​ഴി​ക​ളി​ല്ലെ​ന്നും ബൈ​ഡ​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

You May Like

Subscribe US Now