തണുത്തും പൊള്ളിയും സമരം നാലുമാസം പിന്നിടുന്നു; കര്‍ഷകര്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദ് തുടങ്ങി

User
0 0
Read Time:2 Minute, 56 Second

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി അതിര്‍ത്തിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി. പലയിടത്തും കര്‍ഷകര്‍ റോഡും റെയിലും ഉപരോധിച്ചു. ഡല്‍ഹി-യു.പി അതിര്‍ത്തിയായി ഗാസിപൂരില്‍ ദേശീയപാത കര്‍ഷകര്‍ ഉപരോധിക്കുകയാണ്. ഹരിയാന, പഞ്ചാബ് ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബന്ദ് പൂര്‍ണമാണ്.

രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയുള്ള ബന്ദില്‍നിന്ന് കേരളം അടക്കം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. കേരളത്തില്‍ വൈകീട്ട് കര്‍ഷക സംഘടനകളുടെ പ്രതിഷേധം നടക്കും.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം നാലുമാസം പൂര്‍ത്തിയാകുകയാണ്. ഇതുവരെയും കര്‍ഷകര്‍ക്ക് അനുകൂലമായി തീരുമാനം കേന്ദ്രം സ്വീകരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് സംയുക്ത കിസാന്‍ മോര്‍ച്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാര്‍ഷിക ബില്ലുകള്‍ക്കെതിരായ സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ബന്ദ്. രാജ്യത്തെ എല്ലാ പൗരന്മാരും ബന്ദിനോട് സഹകരിക്കണമെന്നും സമരം വിജയിപ്പിക്കണമെന്നും കര്‍ഷക സംഘടനകള്‍ അഭ്യര്‍ഥിച്ചു.

കര്‍ഷകരുടെ ആവശ്യം അംഗീകരിക്കാതെ സമരത്തെത്തന്നെ അവിശ്വസിക്കുന്ന തരത്തിലേക്ക് സര്‍ക്കാര്‍ മാറിയെന്ന് മോര്‍ച്ച കുറ്റപ്പെടുത്തി. അതേസമയം, സമാധാനപരമായി മാത്രമേ ബന്ദ് നടത്താന്‍ പാടുള്ളുവെന്ന് കര്‍ഷക സംഘടനകളുടെ നിര്‍ദേശമുണ്ട്. കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് വ്യാപാരികള്‍ പ്രതിഷേധത്തിന് ഒപ്പം അണിചേരുമെന്നും സംഘടനാനേതാക്കള്‍ വ്യക്തമാക്കി.

ഈ മാസം 28ന് ഹോളി ദിവസം കാര്‍ഷിക നിയമങ്ങള്‍ കത്തിക്കുമെന്ന് സമരസമിതി അറിയിച്ചു. ചൊവ്വാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പന്തം കൊളുത്തി പ്രകടനങ്ങള്‍ നടന്നിരുന്നു. മാര്‍ച്ച്‌ 15ന് ട്രേഡ് യൂനിയന്‍ സംഘടനകള്‍ക്കൊപ്പം രാജ്യവ്യാപകമായ പ്രക്ഷോഭത്തിലും കര്‍ഷകര്‍ പങ്കുചേര്‍ന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്ര​ച​ര​ണ​ത്തി​ന്റെ ഭാഗമായി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ദ്ദ ഇ​ന്ന് ത​മി​ഴ്‌​നാ​ട്ടി​ലെ​ത്തും

ചെ​ന്നൈ: പ്ര​ച​ര​ണ​ത്തി​ന്റെ ഭാഗമായി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ദ്ദ ഇ​ന്ന് ത​മി​ഴ്‌​നാ​ട്ടി​ലെ​ത്തും. തൂ​ത്തു​ക്കൂ​ടി, ബ​ദു​ലൂ​ര്‍, തി​രു​വ​യ്യാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ യോ​ഗ​ത്തി​ല്‍ ന​ദ്ദ പ്ര​സം​ഗി​ക്കുമെന്നും അറിയിച്ചു . തൂ​ത്തു​ക്കു​ടി തു​റ​മു​ഖ​ത്ത് റോ​ഡ്‌​ഷോ​യും അ​ദ്ദേ​ഹം ന​ട​ത്തും. തു​ട​ര്‍​ന്ന്, അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലും എ​ത്തുമെന്ന് അറിയിച്ചു 

You May Like

Subscribe US Now