നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ പകുതിക്ക് മുന്‍പേ നടന്നേക്കും; മേയില്‍ സിബിഎസ്‌ഇ പരീക്ഷ നടക്കാനിരിക്കെ ഏപ്രില്‍ ആദ്യമാണ് ഉചിതമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍

User
0 0
Read Time:1 Minute, 58 Second

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ പകുതിക്ക് മുന്‍പേ നടന്നേക്കും. സിബിഎസ്‌ഇ പരീക്ഷ മേയില്‍ നടക്കാനിരിക്കെ ഏപ്രില്‍ ആദ്യമാണ് ഉചിതമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. ഏതു സമയത്ത് തിരഞ്ഞെടുപ്പ് നടത്താനും ഒരുക്കമാണെന്ന് ഇന്നലത്തെ ചര്‍ച്ചയില്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ആഘോഷങ്ങളും പരീക്ഷകളും പരിഗണിച്ച്‌ മാത്രമേ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തൂവെന്ന് തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലിയിരുത്താനുള്ള യോഗത്തിന് ശേഷം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ സുനില്‍ അറോറ വ്യക്തമാക്കിയത്.

ഉദ്യോഗസ്ഥരുമായും സംസ്ഥാന സര്‍ക്കാരുമായും നടത്തിയ കൂടിയാലോചനകളില്‍ ഏതു സമയത്തും തിരഞ്ഞെടുപ്പ് നടത്താന്‍ സ‍ജ്ജമാകണമെന്നായിരുന്നു നിര്‍ദേശം. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ള തമിഴ്നാട്, കേരളം, ബംഗാള്‍,ആസാം എന്നീ സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും ഒരേ സമയം നടക്കുന്ന സിബിഎസ്‌ഇ പരീക്ഷയാണ് കമ്മീഷന്‍ പ്രധാനമായും പരിഗണിക്കുന്നത്.

പരീക്ഷകള്‍ മേയില്‍ നടക്കുമെന്നതിനാല്‍ ആ മാസം തിരഞ്ഞെടുപ്പ് സാധ്യമല്ലെന്നാണ് കമ്മീഷന്റെ നിലവിലെ വിലയിരുത്തല്‍. ഏതുസമയത്തും തിരഞ്ഞെടുപ്പിന് സ‍‍ജ്ജമാണെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചതോടെ ഏപ്രില്‍ രണ്ടാം വാരത്തിന് മുന്‍പ് പോളിങ് നടന്നേക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പുല്‍വാമ വാര്‍ഷികത്തില്‍ ആക്രമണത്തിന് തീവ്രവാദികള്‍ കോപ്പുകൂട്ടി; ഭീകരരുടെ പദ്ധതി പൊളിച്ച്‌ ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ രണ്ടാം വാര്‍ഷിക ദിനമായിരുന്ന ഇന്നലെ വന്‍ സ്‌ഫോടനം നടത്താനുള്ള ഭീകരരുടെ പദ്ധതി സൈന്യം പൊളിച്ചു. വിപുലമായ തെരച്ചിലിനിടെ സൈന്യം ജമ്മു ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഏഴ് കിലോ സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തു. ഇവ നിര്‍വീര്യമാക്കി വരികയാണ്. ഇവ ആരാണ് കൊണ്ടുവച്ചതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമായി നടന്നുവരികയാണ്. ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച്‌ ജമ്മു കശ്മീരില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ശനിയാഴ്ച രണ്ടു […]

You May Like

Subscribe US Now