മമതാ ബാനര്‍ജിയ്ക്കെതിരെ എഫ് ഐ ആര്‍ ; കേസ് കൂച്ച്‌ ബീഹാര്‍ വെടിവെപ്പിലെ പ്രകോപനത്തിന്

User
0 0
Read Time:2 Minute, 51 Second

മമതാ ബാനര്‍ജിയ്ക്കെതിരെ എഫ് ഐ ആര്‍ ; കേസ് കൂച്ച്‌ ബീഹാര്‍ വെടിവെപ്പിലെ പ്രകോപനത്തിന്കൊല്‍ക്കത്ത: നിയമ​സഭ തെരഞ്ഞെടുപ്പ്​ പുരോഗമിക്കെ പശ്ചിമ ബംഗാളിലെ കൂച്ച്‌​ ബിഹാറില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട്​ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ എഫ്​.ഐ.ആര്‍ രജിസ്​റ്റര്‍ ചെയ്​ത്​ പൊലീസ്​. കേന്ദ്രസേന​കള്‍ക്കെതിരെ ഘരാവോ നടത്താന്‍ വോട്ടര്‍മാരെ മമത ​പ്രേരിപ്പിച്ചുവെന്നും ഇത്​ സിതാല്‍കൂച്ചിയിലെ വെടിവെപ്പില്‍ കലാശിക്കുകയും നാലുപേരുടെ മരണത്തിന്​ ഇടയാക്കുകയും ചെയ്​തുവെന്നാരോപിച്ചാണ്​ എഫ്​.ഐ.ആര്‍.

കൂച്ച്‌​ ബിഹാറിലെ ബി.ജെ.പി നോതാവ്​ സിദ്ദീഖ്​ അലി മിയ, മമതയുടെ പ്രസംഗം ഉയര്‍ത്തിക്കാട്ടി ബുധനാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. നാലാംഘട്ട തെരഞ്ഞെടുപ്പ്​ പ്രചാരണത്തില്‍ ബനേര്‍സ്വറില്‍ മമത നടത്തിയ പ്രസംഗം സി.ഐ.എസ്​.എഫിനെ ആക്രമിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ പരാതി.പരാതിക്കൊപ്പം മമതയുടെ പ്രസംഗ വിഡിയോയും മാതമാബന്‍ക പൊലീസിന്​ കൈമാറിയിരുന്നു.

മമത ബാനര്‍ജിയുടെ പ്രസംഗം കേട്ട്​ പ്രകോപിതരായ ജനങ്ങള്‍ അര്‍ധസൈനിക സേനയുടെ തോക്കുകള്‍ തട്ടിയെടുക്കാന്‍ ​ശ്രമിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. മമതക്കെതിരെ എഫ്​.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്​തില്ലെങ്കില്‍ വന്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന്​ സിദ്ദീഖ്​ അലി മിയ പരാതി നല്‍കിയ ശേഷം പ്രതികരിച്ചിരുന്നു. നാലുപേരുടെ മരണത്തിന്​ ഉത്തരവാദി പോലീസാണെന്നും ജില്ലയിലെ എല്ലാ വോട്ടര്‍മാരോടും മമത ഇതിന്​ മറുപടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂച്ച്‌​ ബിഹാറിലെ വെടിവെപ്പില്‍ നാലുപേരാണ്​ മരിച്ചത്​. ഏഴുപേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തിരുന്നു. തുടര്‍ന്ന്​ മൂന്ന്​ ദിവസത്തേക്ക്​ കൂച്ച്‌​ ബിഹാറിലേക്ക്​ രാഷ്​ട്രീയ നേതാക്കള്‍ക്ക്​ തെരഞ്ഞെടുപ്പ്​ കമീഷന്‍ ​വിലക്ക്​ ഏര്‍പ്പെടുത്തിയിരുന്നു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് വ്യാപനം; സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍‍ക്കാര്‍

കൊവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍‍ക്കാര്‍ നിര്‍ദ്ദേശിച്ചു.പ്രാദേശിക നിയന്ത്രണങ്ങളിലൂടെ രോഗവ്യാപനം കുറയ്ക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. യുകെ മാതൃകയിലുള്ള നിയന്ത്രണവും വാക്സിനേഷനും ഉറപ്പാക്കണമെന്നാണ് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിദേശ വാക്സീനുകള്‍ക്ക് അപേക്ഷിച്ച്‌ 3 ദിവസത്തിനുള്ളില്‍ ഇറക്കുമതി ലൈസന്‍സ് നല്കാനും തീരുമാനമായിട്ടുണ്ട്.

You May Like

Subscribe US Now