മുഖ്യമന്ത്രിയുടെ മാധ്യമ-പൊലീസ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ച്‌ ഉത്തരവ്

User
0 0
Read Time:1 Minute, 53 Second

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രണ്ട് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. മാര്‍ച്ച്‌ ഒന്ന് മുതല്‍ ഉപദേഷ്ടാക്കളുടെ സേവനം പ്രാബല്യത്തിലുണ്ടാകില്ല. ജോണ്‍ ബ്രിട്ടാസായിരുന്നു മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്. രമണ്‍ ശ്രീവാസ്തവയായിരുന്നു മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ്.

സെക്രട്ടറി പദവിയിലുള്ള രമണ്‍ ശ്രീവാസ്തവയുടേയും പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലുള്ള ജോണ്‍ ബ്രിട്ടാസിന്റെയും സേവനം മാര്‍ച്ച്‌ ഒന്ന് മുതല്‍ അവസാനിപ്പിക്കുകയാണെന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഇരുവരും ശമ്ബളം കൈപ്പറ്റിയിരുന്നില്ല. രമണ്‍ ശ്രീവാസ്തവയ്ക്ക് രണ്ട് പൊലീസ് ഡ്രൈവര്‍മാരെ അനുവദിച്ചിരുന്നു. ആറ് ഉപദേശകരാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. ഇതില്‍ സാമ്ബത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് നേരത്തെ ഒഴിഞ്ഞിരുന്നു. സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ചതെന്നാണ് പൊതുഭരണ വകുപ്പിന്‍റെ വിശദീകരണം.

2016 ജൂണ്‍ മാസത്തിലാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ ബ്രിട്ടാസിനെ നിയമിച്ചത്. 2017 ഏപ്രില്‍ മാസത്തിലാണ് ചീഫ് സെക്രട്ടറി പദവിയില്‍ രമണ്‍ശ്രീവസ്തവയെ നിയമിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കെ വി തോമസ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ്; പ്രഖ്യാപനം ഉടനെന്ന് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: കെ വി തോമസിനെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിന്റാക്കുന്ന സംബന്ധിച്ച്‌ ശുപാര്‍ശയ്ക്ക് അംഗീകാരമായി.കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കെപിസിസിയുടെ നിര്‍ദേശം അംഗീകരിക്കുകയായിരുന്നു. പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. എന്നാല്‍ തനിക്ക് ഔദ്യോഗികമായ മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെ വി തോമസ് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തനായ കെ വി തോമസ് പാര്‍ട്ടി വിടകയാണെന്ന് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. പാര്‍ട്ടി വിടുകയാണെന്ന ചര്‍ച്ച ശക്തിപ്പെട്ടതോടെ സോണിയ […]

Subscribe US Now