“മു​ഖ്യ​മ​ന്ത്രി ഒ​രു മ​ഹാ മ​നു​ഷ്യ​ന്‍; ഇ​നി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നി​ല്ല’: ഇ.​പി.​ജ​യ​രാ​ജ​ന്‍

User
0 0
Read Time:3 Minute, 27 Second

ക​ണ്ണൂ​ര്‍: ഇ​പ്പോ​ള്‍ മാ​ത്ര​മ​ല്ല ഇ​നി ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും മ​ന്ത്രി​യു​മാ​യ ഇ.​പി.​ജ​യ​രാ​ജ​ന്‍. “ര​ണ്ട് ടേം ​നി​ഷ്ക​ര്‍​ഷ പാ​ലി​ച്ചാ​ണ് മ​ത്സ​ര​രം​ഗ​ത്തു​നി​ന്നു മാ​റി നി​ല്‍​ക്കു​ന്ന​ത്. ഇ​നി തെ​ര​ഞ്ഞെ​ടു​പ്പു രം​ഗ​ത്ത് ഇ​റ​ങ്ങാ​ന്‍ വ​യ്യ. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​മു​ണ്ട്. പ്രാ​യ​വും ഏ​റെ​യാ​യി.’- ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു. എ​ല്‍​ഡി​എ​ഫ് ക​ണ്ണൂ​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ലം പ്ര​ക​ട​ന​പ​ത്രി​ക പ്ര​കാ​ശ​നം ചെ​യ്ത​ശേ​ഷം മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ജ​യ​രാ​ജ​ന്‍. “ഞാ​ന്‍ ആ​രെ​യും ഭ​യ​പ്പെ​ടാ​തെ എ​ന്‍റെ കാ​ര്യം പ​റ​യു​ക​യാ​ണ്, മ​ട്ട​ന്നൂ​രും ക​ല്യാ​ശേ​രി​യി​ലും മ​ത്സ​രി​ക്ക​ണ​മെ​ന്ന് ആ​ളു​ക​ള്‍ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. മൂ​ന്ന് ടേം ​എം​എ​ല്‍​എ ആ​യി ഒ​രി​ക്ക​ല്‍ മ​ന്ത്രി ആ​യി. ഇ​നി ഈ ​രം​ഗ​ത്ത് ഇ​ല്ല.’ – ഇ.​പി. ജ​യ​രാ​ജ​ന്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. ഇ​ത്ത​വ​ണ മ​ത്സ​രി​ക്കാ​ന്‍ പ​റ്റാ​ത്ത നി​രാ​ശ​യി​ലാ​ണ് ഈ ​പ​റ​യു​ന്ന​തെ​ന്ന് മാ​ധ്യ​മ​ങ്ങ​ള്‍ വ്യാ​ഖ്യാ​നി​ച്ചാ​ല്‍ അ​തി​ല്‍ പ​രാ​തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ശ്ച​യ​ദാ​ര്‍​ഢ്യ​ത്തെ കു​റി​ച്ചും മ​ഹാ​മ​ന​സ്ക​ത​യെ കു​റി​ച്ചും ജ​യ​രാ​ജ​ന്‍ വാ​ചാ​ല​നാ​യി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി​യു​ടെ അ​ടു​ത്തെ​ത്താ​നൊ​ന്നും ഞ​ങ്ങ​ള്‍​ക്ക് ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​ത്യേ​ക ക​ഴി​വും ഊ​ര്‍​ജ​വും ഉ​ള്ള ഒ​രു മ​ഹാ മ​നു​ഷ്യ​നാ​ണെ​ന്നും പ​റ​ഞ്ഞ ഇ.​പി ജ​യ​രാ​ജ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് അ​ടു​ത്തെ​ത്താ​ന്‍ സാ​ധി​ച്ചാ​ല്‍ ഞാ​ന്‍ പു​ണ്യ​വാ​നാ​യി തീ​രു​മെ​ന്നു അ​തി​ന് ക​ഴി​യു​ന്നി​ല്ല​ല്ലോ എ​ന്ന​താ​ണ് ദുഃഖ​മെ​ന്നും പ​റ​ഞ്ഞു.

ര​ണ്ടു ത​വ​ണ മ​ത്സ​രി​ച്ച​വ​ര്‍ ഇ​ക്കു​റി മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന സി​പി​എം തീ​രു​മാ​ന​ത്തി​ല്‍ ഇ​ള​വു കി​ട്ടാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​ത്ത​വ​ണ ഇ.​പി.​ജ​യ​രാ​ജ​നു സീ​റ്റ് ല​ഭി​ക്കാ​തി​രു​ന്ന​ത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലതിക സുഭാഷിനെ കോണ്‍ഗ്രസ്​ പുറത്താക്കി

തിരുവനന്തപുരം: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന്​ പിന്നാലെ പരസ്യ പ്രതിഷേധം നടത്തിയ ലതിക സുഭാഷിനെ കോണ്‍ഗ്രസ്​ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ്​ ലതികയെ പുറത്താക്കിയ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്​. സ്​ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിക്കാത്തതിന്​ പിന്നാലെ മഹിളാ കോണ്‍ഗ്രസ്​ അധ്യക്ഷ കൂടിയായിരുന്ന ലതികാ സുഭാഷ്​ തല മുണ്ഡനംചെയ്​ത്​ പ്രതിഷേധിക്കുകയും ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്​തിരുന്നു. മഹിളാകോണ്‍ഗ്രസ്​ അധ്യക്ഷ സ്ഥാനം രാജിവെച്ചതിന്​ പിന്നാലെ ലതിക സുഭാഷിനെ അനുനയിപ്പിക്കാന്‍ […]

You May Like

Subscribe US Now