ലവ് ജിഹാദ് വിഷയത്തില്‍ സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രന്‍

User
0 0
Read Time:3 Minute, 20 Second

പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്ബോള്‍ മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടിയില്ല. മത ന്യൂനപക്ഷങ്ങളുടെ പിന്തുണ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണോ മുഖ്യമന്ത്രിയെന്ന് അദ്ദേഹം ചോദിച്ചു. ത്രിപുരയും ബംഗാളും പോലെ കേരളത്തിലെ അക്കൗണ്ടും ക്ലോസ് ചെയ്യാനാണ് ബി ജെ പി ഇറങ്ങി പുറപ്പെട്ടിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇ.ഡിക്കെതിരെ കേസെടുത്ത് ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മറ്റ് വിഷയങ്ങള്‍ പറഞ്ഞ് ജനശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ഇടത് മുന്നണി വര്‍ഗീയ കാര്‍ഡ് ഇറക്കുന്നത്.ലവ് ജിഹാദിനെ കുറിച്ച്‌ സംസാരിച്ച ജോസ് കെ മാണിയെ ഭീഷണിപ്പെടുത്തി നിലപാട് തിരുത്തിച്ചു. ഇതില്‍ സി പി എം നിലപാട് വ്യക്തമാക്കണം. ജസ്നയുടെ കേസില്‍ എന്താണ് സംഭവിച്ചതെന്ന് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു ഡി എഫും ഈ വിഷയത്തില്‍ നിലപാട്‌ വ്യക്തമാക്കണം

കേരളത്തില്‍ തുടര്‍ ഭരണം ഉണ്ടാകില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന നിര്‍ണായക ശക്തി എന്‍ ഡി എ ആയിരിക്കും. ഇടത് – വലത് ധ്രുവീകരണം അവസാനിക്കും. രണ്ട് മുന്നണികള്‍ക്കും ജനപിന്തുണ കുറയുമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ചെന്നിത്തല സ്വന്തം തൊഴില്‍ ഓര്‍മ്മിക്കുന്നത് നല്ലതാണ്.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ കടലാസുപുലികള്‍ മാത്രമാണെന്നും ബി.ജെ.പി അധ്യക്ഷന്‍ പറഞ്ഞു. മുന്‍പ് പറഞ്ഞതിനേക്കാളും കൂടുതല്‍ സീറ്റുകളില്‍ ത്രികോണ മത്സരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്‍ നടത്തുന്നത് സഞ്ചി രാഷ്ട്രീയമാണ്. മോഡി നല്‍കുന്ന അരി പിണറായി സഞ്ചിയിലാക്കി കിട്ടായി വിതരണം ചെയ്യുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഒരു കിലോ അരിയ്ക്ക് കേന്ദ്രവും സംസ്ഥാനവും നല്‍കുന്ന വിഹിതം എത്രയെന്ന് മുഖ്യമന്ത്രി പറയണം.

രമേശ് ചെന്നിത്തലക്ക് സത്യസന്ധതയുണ്ടെങ്കില്‍ ചോദിക്കേണ്ടത് ഇത് ആരുടെ വിഹിതമാണെന്നാണ്. മോദിയുടേതാണെന്ന് പറയാന്‍ ചെന്നിത്തലക്ക് മടിയാണെന്നും അദ്ദേഹം പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കല്‍: സമയ പരിധി ഇന്ന് അവസാനിക്കും; ലിങ്ക് ചെയ്യാത്തവര്‍ പിഴ ഒടുക്കുകയോ അല്ലെങ്കില്‍ പുതിയതിന് അപേക്ഷിക്കണം

ന്യൂദല്‍ഹി : ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കേണ്ട സമയ പരിധി ഇന്ന് അവസാനിക്കും. ഇനിയും ബന്ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ പാന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കില്ല. ഇന്നത്തേതിനുള്ളില്‍ ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ നാളെ മുതല്‍ 1000 രൂപ പിഴ ഒടുക്കേണ്ടതായി വരും. ആദ്യം പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31, 2017 ആയിരുന്നു. പിന്നീട് ഈ തീയതി നീട്ടി നല്‍കുകയായിരുന്നു. ആധാര്‍- പാന്‍ ലിങ്ക് ചെയ്യാതെ […]

You May Like

Subscribe US Now