ലോകായുക്ത റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.ടി ജലീല്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു

User
0 0
Read Time:2 Minute, 21 Second

ലോകായുക്ത റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ ടി ജലീല്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി കെ ടി അദീബിനെ നിയമിച്ചതിനെതിരായ ലോകായുക്ത റിപ്പോര്‍ട്ട് നിയമപരമല്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

നിയമപരമായ അന്വേഷണം നടത്താതെയും നടപടി ക്രമങ്ങള്‍ പാലിക്കാതെയുമാണ് ലോകായുക്ത റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഹര്‍ജിയിലുണ്ട് . ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും

വസ്തുതകള്‍ പരിശോധിക്കാതെയാണ് ലോകായുക്ത റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. പരാതിയിലെ വാദങ്ങള്‍ റിപ്പോര്‍ട്ട് ആക്കി മാറ്റുകയായിരുന്നു. നിയമപരമായി നടത്തേണ്ട അന്വേഷണം ലോകായുക്ത നടത്തിയില്ല. അന്വേഷിച്ചിരുന്നു വെങ്കില്‍ നിയമനം നിയമപരമാണെന്ന് വ്യക്തമാകുമായിരുന്നു.

വിജിലന്‍സും ഹൈക്കോടതിയും തള്ളിയ ആരോപണമാണ് ഒരു അന്വേഷണവും നടത്താതെ ലോകായുക്ത ശരിവെച്ചത്. ഈ നടപടി നിയമപരമല്ലെന്നു ജലീല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ നിയമനത്തില്‍ ഒരു അപാകതയുമില്ല.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യത പുതുക്കിയത് നിയമാനുസൃതമാണ്. നേരത്തെ എം ബി എ ആയിരുന്നു യോഗ്യത. ബി ടെക്കും, പി ജി ഡി സി എ യും യോഗ്യതയായി നിശ്ചയിച്ചത് കൂടുതല്‍ കഴിവും പ്രാപ്തിയും ഉള്ളവര്‍ കോര്‍പ്പറേഷന്‍ തലപ്പത്ത് വരാനാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു .ഹര്‍ജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് നാളെ പരിഗണിക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മന്‍സൂര്‍ വധം: രണ്ടാം പ്രതിയെ മറ്റു പ്രതികള്‍ ചേര്‍ന്ന് കെട്ടിത്തൂക്കിയതാണെന്ന് കെ സുധാകരന്‍

കണ്ണൂര്‍: മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണം സംബന്ധിച്ച്‌ ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. രണ്ടാം പ്രതിയെ മറ്റു പ്രതികള്‍ ചേര്‍ന്ന് കെട്ടിത്തൂക്കുകയായിരുന്നെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു. പ്രതികള്‍ ഒളിവില്‍ താമസിച്ചത് വളയത്ത് ഒരു സിപിഎം കാരന്റെ വീട്ടിലാണ് . ഇവിടെവെച്ചാണ് ഇവര്‍ പരസ്പരം തമ്മില്‍ തര്‍ക്കമുണ്ടായതും കൊലപാതകത്തിലേക്ക് നയിച്ചതും. ഒരു പ്രാദേശിക നേതാവിനെതിരെയുണ്ടായ പരാമര്‍ശമാണ് തര്‍ക്കത്തിലേക്ക് നയിച്ചതും പ്രകോപനത്തിനിടയാക്കിയതും. തര്‍ക്കത്തെ തുടര്‍ന്ന് മറ്റുള്ളവര്‍ രതീഷിനെ ആക്രമിക്കുകയായിരുന്നുവെന്നും […]

Subscribe US Now