ലോക്ക്ഡൗണിനിടെ വിദേശമദ്യം കടത്തി; സിപിഎം നേതാവ് അറസ്റ്റില്‍, മയക്കുമരുന്നുമാഫിയയുടെ കണ്ണിയെന്ന് സംശയം

User
0 0
Read Time:2 Minute, 9 Second

ചാരുംമൂട്: വിദേശമദ്യം നാട്ടിലെത്തിച്ച സി പി എം പ്രവര്‍ത്തകനും മാവേലിക്കര മാവേലിക്കര ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് ഡ്രൈവറുമായ യുവാവ് അറസ്റ്റില്‍. ഇലിപ്പക്കുളം ദേശത്തുവിളയില്‍ പുത്തന്‍വീട്ടില്‍ ആസാദാണ് അറസ്റ്റിലായത്. ബാംഗ്ലൂരില്‍ നിന്നും ട്രെയില്‍ മാര്‍ഗ്ഗം വിദേശമദ്യം കത്തിയ ആസാദിനെ തൃശൂര്‍ എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

മൂന്ന് ലിറ്റര്‍ വിദേശമദ്യവും ഇയാളുടെ പക്കലുണ്ടായിരുന്നു. വിദേശമദ്യവുമായി ആസാദ് വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന കടുപ്പിച്ചത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനു വെളിയിലുള്ള ദിവാന്‍ജിമൂല ജങ്ഷനില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. ലോക്ക്ഡൗണ്‍ സമയത്ത് തൃശൂരിലെ ഇടനിലക്കാരന് മദ്യം എത്തിക്കാനുള്ള യാത്രയിലാണ് ആസാദ് കസ്റ്റംസിന്റെ വലയില്‍ വീണത്.

കര്‍ണാടകത്തില്‍ നിന്ന് സ്ഥിരമായി ഇയാള്‍ മദ്യം കടത്തുന്നതായി എക്സൈസിനു രഹസ്യവിവരം കിട്ടിയിരുന്നു. പൊലീസും ഭരിക്കുന്നപാര്‍ട്ടിയുടെ ആള്‍ക്കാരുടെയും സഹായത്തോടെയാണ് ഇയാള്‍ ഇതുവരെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുവരെ മദ്യം കടത്തിയിരുന്നത്. അന്തര്‍ സംസ്ഥാന മദ്യ-മയക്കുമരുന്നുമാഫിയായുടെ കണ്ണിയായി പ്രവര്‍ത്തിച്ചു വരുന്ന ഏജന്റാണ് ഇയാളെന്നും ആക്ഷേപമുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കെ.കെ. രമ ബാഡ്ജ് ധരിച്ചെത്തിയത് ഗുരുതര ചട്ടലംഘനമല്ലെന്ന് നിയമസഭാ സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: വടകരയില്‍ നിന്നുളള ജനപ്രതിനിധി കെ.കെ. രമ, ഭര്‍ത്താവും ആര്‍.എം.പി നേതാവുമായിരുന്ന ടി.പി. ചന്ദ്രശേഖന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച്‌ സത്യപ്രതിജ്ഞക്കെത്തിയത് ഗുരുതര ചട്ടലംഘനമല്ലെന്ന് നിയമസഭാ സെക്രട്ടറിയേറ്റ്. സമര ദിവസങ്ങളില്‍ അംഗങ്ങള്‍ ബാഡ്ജുകളും പ്ലക്കാര്‍ഡുകളും സഭയില്‍ കൊണ്ടുവരാറുണ്ടെന്നാണ് സഭാ സെക്രട്ടറിയേറ്റിന്റെ വിശദീകരണം. അതേസമയം നിയമസഭയുടെ കോഡ് ഒഫ് കണ്ടക്ടില്‍ ഇത്തരത്തിലുള്ള പ്രദര്‍ശനങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട്തന്നെ ബാഡ്ജ് ധരിച്ചെത്തിയത് തെറ്റായ സന്ദേശം നല്‍കുമെന്നതിനാല്‍ സ്പീക്കര്‍ എം.എല്‍.എയെ താക്കീത് ചെയ്യും. എല്ലാ അംഗങ്ങളും […]

You May Like

Subscribe US Now