ശബരിമല നിലപാട്: സി പി എമ്മില്‍ ഒരു പണിയുമില്ലാതെ ഇരിക്കുന്ന എം എ ബേബിയല്ല ഇത് പറയേണ്ടത് ; കെ സുരേന്ദ്രന്‍

User
0 0
Read Time:1 Minute, 58 Second

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ പുതിയ നിലപാടിന് മടിയില്ലെന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുടെ നിലപാടിനെ പരിഹസിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സി പി എമ്മില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട നേതാവാണ് എം എ ബേബി. ബേബി റോഡ് വക്കത്തിരുന്ന് പറയുന്നത് കാര്യമാക്കേണ്ടതില്ലെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

സി പി എമ്മില്‍ ഒരു പണിയുമില്ലാതെ ഇരിക്കുന്ന എം എ ബേബിയല്ല ഇത് പറയേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയനാണ് നിലപാട് വ്യക്തമാക്കേണ്ടത്. ശബരിമല വിഷയത്തില്‍ എടുത്ത നിലപാട് തെറ്റായിരുന്നു എന്ന് പരസ്യമായി മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രി വിശ്വാസികളോട് മാപ്പു പറയണം. ശബരിമല വിഷയത്തില്‍ സി പി എം സ്വീകരിച്ച നിലപാട് തെറ്റായിപ്പോയെന്ന് പിണറായി വിജയന്‍ വിശ്വാസികളോട് ഏറ്റുപറയണം. എന്നിട്ടു വേണം സത്യവാങ്മൂലത്തിന്റെ കാര്യത്തില്‍ തീരുമാനം പറയാനെന്ന് സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.സി പി എം എത്രതവണ മലക്കം മറിഞ്ഞാലും ശബരിമല വിഷയത്തില്‍ എടുത്ത നിലപാട് ജനങ്ങളും വിശ്വാസികളും പൊറുക്കാന്‍ തയ്യാറല്ല. ആയിരം ഗംഗയില്‍ മുങ്ങിയാലും സി പി എമ്മിനോട് പൊറുക്കാന്‍ വിശ്വാസി സമൂഹം തയ്യാറാവില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പെടെയുള്ള മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് രഹ്ന ഫാത്വിമയ്ക്ക് ഏര്‍പെടുത്തിയ വിലക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡെല്‍ഹി: സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പെടെയുള്ള മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് ആക്ടിവിസ്റ്റ് രഹ്ന ഫാത്വിമയ്ക്ക് ഹൈകോടതി ഏര്‍പെടുത്തിയ വിലക്കിന് സുപ്രീംകോടതിയുടെ സ്റ്റേ. ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് ആണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. കുക്കറി ഷോയില്‍ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈകോടതിയുടെ വിധി.മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ കഴിയും […]

You May Like

Subscribe US Now