സണ്ണി ലിയോണിനെതിരായ കേസില്‍ പരാതിക്കാരനില്‍ നിന്ന് ക്രൈംബ്രാഞ്ച് വീണ്ടും മൊഴിയെടുക്കും

User
0 0
Read Time:1 Minute, 57 Second

കൊച്ചി: പണം വാങ്ങി ഉദ്ഘാടനത്തില്‍ പങ്കെടുത്തില്ലെന്ന പരാതിയില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെയുള്ള വഞ്ചനക്കേസില്‍ പരാതിക്കാരനില്‍ നിന്ന് ക്രൈംബ്രാഞ്ച് വീണ്ടും മൊഴിയെടുക്കും. നടിയുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചതില്‍ ചില വ്യക്തത വരുത്താന്‍ ആണ് അന്വേഷണ സംഘ൦ പരാതിക്കാരനില്‍ നിന്ന് വീണ്ടും മൊഴിയെടുക്കാന്‍ പോകുന്നത്. പെരുമ്ബാവൂര്‍ സ്വദേശി ഷിയാസ് ആണ് പരാതിക്കാരന്‍.

പണം നല്‍കിയത് സണ്ണി ലിയോണിന്റെ അക്കൗണ്ടിലേയ്ക്കാണ്. പണം വാങ്ങിയശേഷം സണ്ണി ലിയോണ്‍ പരിപാടികളില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. സണ്ണി ലിയോണ്‍ ക്രൈംബ്രാഞ്ചിനോട് പറയുന്നത് കളവാണ്. നിയമ നടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ഷിയാസ് നേരത്തെ പറഞ്ഞിരുന്നു. 29 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റ് ചോദ്യം ചെയ്തിരുന്നു. താന്‍ ആരെയും വഞ്ചിച്ചിട്ടില്ലെന്നും പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തത് സംഘാടകരുടെ പിഴവാണെന്നുമായിരുന്നു സണ്ണി ലിയോണ്‍ ക്രൈംബ്രാഞ്ചിന് നല്‍‌കിയ വിശദീകരണം. എപ്പോള്‍ ആവശ്യപ്പെട്ടാലും താന്‍ പങ്കെടുക്കുമെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നിയന്ത്രണങ്ങളില്ലാത്ത ആഘോഷങ്ങള്‍ കേരളത്തില്‍ കോവിഡ് കൂട്ടി, ആശങ്ക പങ്കിട്ട് നീതി ആയോഗ്

കോട്ടയം:നിയന്ത്രണങ്ങളില്ലാതെ ആഘോഷങ്ങള്‍ നടക്കുന്നത് കേരളത്തില്‍ കോവിഡ് കൂടുന്നതിന് കാരണമായെന്ന ആശങ്ക പങ്കുവെച്ച്‌ നീതി ആയോഗ്. രാജ്യത്തെ കോവിഡ് രോഗികളില്‍ 45 ശതമാനവും കേരളത്തിലാണ്. കോവിഡ് വ്യാപനം കണ്ടെത്താനായി കേരളം ആര്‍.ടി.പി.സി.ആര്‍. പരിശോധന കൂടുതലായി നടത്തണമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ ട്രാന്‍സ്‌ഫോമിങ് ഇന്ത്യ ആരോഗ്യവിഭാഗം അംഗം ഡോ. വിനോദ്കുമാര്‍ പോള്‍ നിര്‍ദേശിച്ചു. വ്യാഴാഴ്ചത്തെ കണക്കുപ്രകാരം രാജ്യത്താകെ 1,36,549 പേരാണ് കോവിഡ് പോസിറ്റീവായി തുടരുന്നത്. ഇതില്‍ 61,030 പേര്‍ കേരളത്തിലാണ്. കോവിഡ് രോഗികളില്‍ […]

You May Like

Subscribe US Now