ചേര്‍ത്തല: സിപിഎമ്മിനെതിരേ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി വിട്ട് ബിഡിജെഎസ് പ്രവേശനം നേടിയ ചേര്‍ത്തലയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. പി.എസ്. ജ്യോതിസ്. സിപിഎം ചില മാഫിയകളുടെ പിടിയിലായിരിക്കുകയാണെന്ന് ജ്യോതിസ് വിമര്‍ശിച്ചു.
സിപിഎമ്മില്‍ നിരവധി ചെറുപ്പക്കാര്‍ അവഗണന സഹിക്കുന്നുണ്ട്. അവരെല്ലാം പാര്‍ട്ടി വിട്ട് ഉടന്‍ പുറത്തുവരും. മന്ത്രിമാരായ ജി. സുധാകരനും തോമസ് ഐസക്കും ഇത്തവണ സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് ഒഴിവായത് അവഗണനയുടെ തെളിവാണെന്നും ജ്യോതിസ് പറഞ്ഞു. തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ജ്യോതിസ് സിപിഎം മരുത്തോര് വട്ടം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു. അരൂരില്‍ സ്ഥാനാര്‍ഥിത്വത്തിന് പരിഗണിക്കാത്തതിനെത്തുടര്‍ന്നാണ് ജ്യോതിസ് പാര്‍ട്ടി വിട്ടത്.