Read Time:1 Minute, 7 Second
വാഷിംഗ്ടണ്‍ ഡിസി: മ്യാന്മറില് സൈനിക അട്ടിമറിക്കെതിരേ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. സൈനിക നടപടി ഉടന്‍ പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം ഉപരോധം ഏര്‍പ്പെടുത്തുമെന്നും ബൈഡന് മുന്നറിയിപ്പ് നല്കി.
ബര്‍മീസ് സൈന്യം പിടിച്ചെടുത്ത അധികാരം വിട്ടുനല്‍കാന്‍ അന്താരാഷ്ട്ര സമൂഹം ഒത്തുചേര്‍ന്ന് ഇടപെടണം. രാജ്യം ജനാധിപത്യത്തിന്റെ പാതയിലേക്ക് പോകുന്നില്ലെങ്കില്‍ ഉപരോധം ഏര്പ്പെടുത്തകയല്ലാതെ മറ്റു വഴികളില്ലെന്നും ബൈഡന് മുന്നറിയിപ്പ് നല്കി.