കൊച്ചി: അടച്ചിട്ട പാലാരിവട്ടം പാലം ഇന്ന് വൈകിട്ട് നാലിന് തുറന്ന് നല്‍കും. ഔദ്യോഗിക ചടങ്ങുകള്‍ ഉണ്ടാകില്ലെന്നും അറിയിച്ചു . അഞ്ച് മാസം കൊണ്ട് നിര്‍മ്മിച്ച പാലമെന്ന ഖ്യാതിയോടൊപ്പം സിഗ്നലില്ലാത്ത ജംഗ്ഷനെന്ന നേട്ടവും പാലാരിവട്ടത്തിന് സ്വന്തമാകും. 2016 ഒക്ടോബര്‍ 12 ന് പാലാരിവട്ടം പാലം യാഥാര്‍ത്ഥ്യമായതെങ്കിലും പാലത്തില്‍ കേടുപാടുകള്‍ കണ്ടെത്തി. തുടര്‍ന്ന് പാലം അറ്റകുറ്റപണിക്കായി അടച്ചിരുന്നു .
Hot News
കെ എം ഷാജി കൈക്കൂലി വാങ്ങിയതിനെ കുറിച്ച് ചോദ്യം ചോദിക്കാന്‍ നാണമുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകരോട് കെ സുധാകരന്
കണ്ണൂര്‍ | കെ എം ഷാജി അഴിമതി നടത്തിയതിനെ സംബന്ധിച്ച് ചോദ്യം ചോദിക്കാന്‍ നാണവും മാനവുമുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകരോട് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്. സ്കൂള്‍ മാനേജ്മെന്റാണ് കൈക്കൂലി വാങ്ങിയത്. കൊള്ളക്കാര്‍ ഭരണം നടത്തുമ്ബോള്‍ ഷാജി അഴിമതി നടത്തിയെന്ന് പറയാന്‍ ലജ്ജയുണ്ടോ? ഷാജി മത്സരിക്കുകയും ജയിക്കുകയും ചെയ്യുമെന്നും സുധാകരന് ചോദിച്ചു. ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. ഡല്‍ഹിയില്‍ സ്ക്രീനിംഗ് കമ്മിറ്റി നടക്കുന്നുണ്ടെന്നും അതിന് താന്‍ […]
സിമി കേസ്: ആരും കുറ്റക്കാരല്ലെന്ന് കോടതി, അറസ്റ്റ് ചെയ്ത 127 പേരെയും വറുതെ വിട്ടു
അഹമ്മദാബാദ്: സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുമായി ബന്ധമാരോപിച്ച് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത 127 പേരെ വിചാരണ കോടതി വെറുതെവിട്ടു. 2001ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 20 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് സൂറത്ത് ചീഫ് മജിസ്ട്രേറ്റ് എ.എന്‍ ധവയുടെ വിധി. കുറ്റം തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്നും കുറ്റാരോപിതര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. യു.എ.പി.എ ചുമത്തുന്നതിന് കേന്ദ്രാനുമതി വേണമെന്ന പ്രാഥമിക നടപടി പോലും പൊലീസ് പൂര്‍ത്തികരിച്ചില്ലെന്നും കോടതി […]
ബൈഡന്റെ ആഭ്യന്തര നയ ഉപദേശകരായി രണ്ട് ഇന്ത്യന്‍ വംശജര്‍ കൂടി
വാഷിംഗ്ടണ്‍ ഡിസി : ബൈഡന്-കമലാഹാരിസ് ടീമിന്റെ ഡൊമസ്റ്റിക്ക് പോളിസി ഉപദേശകരായി രണ്ടു ഇന്ത്യന്‍ അമേരിക്കര്‍ കൂടിയായി. ചിരാഗ് ബെയ്ന്‍ , പ്രൊണിറ്റ ഗുപ്ത എന്നിവരെ ബൈഡന് നിയമിച്ചു. ഇത് സംബന്ധിച്ചു മാര്‍ച്ച് അഞ്ചിനാണ് വൈറ്റ് ഹൌസ് സ്ഥിരീകരണം നല്‍കിയത്. ഇന്ത്യന്‍-അമേരിക്കന്‍ വംശജര്‍ അമേരിക്ക കൈയടക്കുന്നു എന്ന് ബൈഡന് തമാശരൂപേണയാണെങ്കിലും പ്രസ്താവിച്ചതിനു തൊട്ടടുത്ത ദിവസം തന്നെ രണ്ടു പേരെ നിയമിച്ചത് ഏറെ ചര്‍ച്ചാ വിഷയമായി . ബൈഡന് വൈസ് പ്രസിഡന്റ് ആയിരിക്കുമ്ബോള്‍ […]
തൃശൂര്‍ പൂരം നടത്തിപ്പ്: ആശങ്കയറിയിച്ച് പൊലീസും ആരോഗ്യ വകുപ്പും
സര്‍ക്കാറില്‍നിന്ന് പ്രത്യേക അനുമതി തേടുമെന്ന് കലക്ടര്‍ •പുറത്തേക്ക് എഴുന്നള്ളിപ്പിന് 15 ആനകളെ അനുവദിക്കണമെന്ന് ദേവസ്വങ്ങള്‍ തൃശൂര്‍: ആള്‍ക്കൂട്ടം പങ്കെടുത്തുള്ള പൂരം നടത്തിപ്പില്‍ ആശങ്കയറിയിച്ച് ആരോഗ്യവകുപ്പും പൊലീസും. കലക്ടറുടെ ചേംബറില്‍ പൂരം കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇരുവകുപ്പുകളും ആശങ്ക അറിയിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ ജനങ്ങളെ പരമാവധി കുറച്ചു തൃശൂര്‍ പൂരം നടത്താന്‍ വ്യക്തമായ പ്ലാന്‍ തയാറാക്കി സര്‍ക്കാറിനു സമര്‍പ്പിക്കുമെന്ന് കലക്ടര്‍ എസ്. ഷാനവാസ് യോഗത്തില്‍ അറിയിച്ചു. എല്ലാ ചടങ്ങുകളും ഉള്‍പ്പെടുത്തി ജനങ്ങളെ പരമാവധി […]
വിനോദിനിയെ അറിയില്ല; ഫോണ്‍ നല്‍കിയത് സ്വപ്നയ്ക്കെന്ന് സന്തോഷ് ഈപ്പന്
തിരുവനന്തപുരം : വിനോദിനിയെ അറിയില്ലെന്ന് സന്തോഷ് ഈപ്പന്. സ്വപ്ന സുരേഷിനാണ് ഫോണ്‍ നല്‍കിയതെന്നും സന്തോഷ് ഈപ്പന് പ്രതികരിച്ചു. സ്വപ്ന ആര്‍ക്ക് നല്‍കിയെന്ന് അറിയില്ല. കോടിയേരി ബാലകൃഷ്ണനെ നേരിട്ട് കണ്ടിട്ടില്ലെന്നും സന്തോഷ് ഈപ്പന് പറഞ്ഞു. ‘വിനോദിനിയെ അറിയില്ല. അറിയാത്ത ആള്‍ക്ക് എങ്ങനെയാണ് ഫോണ്‍ നല്‍കുക? 1.13 ലക്ഷത്തിന്റെ വിലകൂടിയ ഐഫോണ്‍ അല്സാബിക്കാണ് നല്‍കിത്. ഫോണ്‍ അല്‍സാബിക്ക് നല്‍കുമെന്ന് സ്വപ്ന പറഞ്ഞിരുന്നു. അല്‍സാബി തന്നോട് നേരിട്ട് നന്ദി പറഞ്ഞു.’- സന്തോഷ് ഈപ്പന് പറഞ്ഞു. […]
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടയാന്‍ ശ്രമം; മുഖ്യമന്ത്രിക്കെതിരെ കെ. സുരേന്ദ്രന്
തിരുവനന്തപുരം: അധികാരം ഉപയോഗിച്ച് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടയാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേസില്‍ മുഖ്യമന്ത്രിക്ക് ഭയപ്പെടാനുണ്ട്. അത് കൊണ്ടാണ് ഇത്തരം നീക്കങ്ങളെന്നും സുരേന്ദ്രന് പറഞ്ഞു. അഴിമതി കേസുകളില്‍ മുഖ്യമന്ത്രിയുടെ നിലപാട് രാജ്യത്ത് ഇതുവരെ കേട്ടിട്ടില്ലാത്തതാണ്. എതിര്‍ക്കാന്‍ നിയമപരമായ മാര്‍ഗങ്ങളുണ്ട്. അല്ലാതെ അന്വേഷണ ഏജന്‍സികളുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിക്കുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു. മുഖ്യമന്ത്രിയും സര്‍ക്കാരും അന്വേഷണത്തെ ഭയക്കുകയാണ്. സഹകരിച്ച് അന്വേഷണം നടത്താമെന്നായിരുന്നു […]
മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ ഗുണ്ടാ നേതാവ് അറസ്റ്റില്‍; പിടിയിലായത് കോട്ടയം സ്വദേശി
ആലപ്പുഴ: മാന്നാറില്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ ഗുണ്ടാ നേതാവ് പിടിയില്‍. കോട്ടയം സ്വദേശി ഷംസ് ആണ് പിടിയിലായത്. മാന്നാര്‍ സ്വദേശിനി ബിന്ദുവിനെ തട്ടിയെടുത്ത് കൈമാറാന്‍ ഏല്‍പ്പിച്ചിരുന്നത് ഷംസിന്റെ ക്വട്ടേഷന്‍ സംഘത്തിനാണ്. ഇയാളുടെ സംഘാംഗങ്ങളായ നാല് പേരെ മുന്‍പ് തന്നെ പിടികൂടിയിരുന്നു. തിരുവല്ല സ്വദേശി ബിനോ വര്‍ഗീസ്, പരുമല സ്വദേശി ശിവപ്രസാദ്, എറണാകുളം പറവൂര്‍ സ്വദേശി അന്‍ഷാദ്, എറണാകുളം സ്വദേശി സുബീര്‍ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. […]
മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഒരാഴ്ചക്കകം -പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ ഒരാഴ്ചക്കകം പ്രഖ്യാപിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയില്‍ ചേര്‍ന്ന നേതൃയോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗ് ജില്ല പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ജാഥ ശനിയാഴ്ച പെരിന്തല്‍മണ്ണയില്‍ സമാപിക്കും. അതിനുശേഷം ഞായറാഴ്ച സംസ്ഥാനത്തെ ലീഗ് ഭാരവാഹികളെയും ജില്ല, മണ്ഡലം നേതാക്കളെയും വിളിച്ചുചേര്‍ത്ത് നിര്‍ദേശങ്ങള്‍ തേടും. നിലവിലെ സീറ്റുകളില്‍ ലീഗ് തന്നെയാകും മത്സരിക്കുക. പുതിയ സീറ്റുകളെ സംബന്ധിച്ച് […]
അരൂരില്‍ ദലീമ സിപിഎം സ്ഥാനാര്‍ഥി
തിരുവനന്തപുരം: ഷാനിമോള്‍ ഉസ്മാനിലൂടെ കൈവിട്ട അരൂര്‍ തിരിച്ചുപിടിക്കാന്‍ ഗായിക ദലീമ ജോജോയെ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനം. ജില്ലാ സെക്രട്ടറി ആര് നാസറിന്റെ പേര് പരിഗണിച്ചെങ്കിലും സെക്രട്ടറി സ്ഥാനത്ത് അദ്ദേഹം തുടരട്ടെ എന്ന തീരുമാനം വന്നതോടെയാണ് അരൂര്‍ ഡിവിഷനില്‍ ജില്ലാ പഞ്ചായത്ത് അംഗമായ ദലീമയെ പരിഗണിക്കാനും തീരുമാനിച്ചത്. സംസ്ഥാന സമിതി അംഗങ്ങളായ എം ബി രാജേഷ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എന്‍ ബാലഗോപാല്‍, കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ […]