‘കൊറോണ വൈറസും നമ്മളെപ്പോലെ ജീവിക്കാന്‍ അവകാശമുള്ള ഒരു ജീവജാലമാണ്’: ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി

User

ഡെറാഡൂണ്‍: കൊറോണ വൈറസിനും നമ്മളെപ്പോലെ ജീവിക്കാന്‍ അവകാശമുണ്ടെന്ന് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. ‘ കൊറോണ വൈറസും ഒരു ജീവജാലമാണ്. നമ്മളെപ്പോലെ ജീവിക്കാന്‍ അതിനും അവകാശമുണ്ട്’ ഒരു സ്വകാര്യചാനലിന്‍ നല്‍കിയ അഭിമുഖത്തിലാണ് മുതിര്‍ന്ന ബിജെപി നേതാവ് കൂടിയായ സിംഗിന്‍റെ പ്രതികരണം. ‘താത്വകമായി നോക്കിയാല്‍ കൊറോണ വൈറസും ഒരു ജീവജാലമാണ്. ബാക്കിയെല്ലാവരെയും പോലെ അതിനും ജീവിക്കാന്‍ അവകാശമുണ്ട്. പക്ഷെ വളരെയെറേ ബുദ്ധിമാന്‍മാര്‍ എന്ന് കരുതുന്ന നമ്മള്‍ മനുഷ്യര്‍ അതിനെ […]

കോവിഡ് വ്യാപനം അതിരൂക്ഷം ;തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് അലഞ്ഞു തിരിഞ്ഞു നടന്ന 9 പേര്‍ക്ക് കൊവിഡ്

User

തൃശൂര്‍: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് അലഞ്ഞു തിരിഞ്ഞു നടന്ന 9 പേര്‍ക്ക് കൊവിഡ് . നൂറ്റി അമ്ബതോളം പേരെ നിരീക്ഷണത്തിലാക്കിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു . കൊവിഡ് പോസിറ്റീവ് ആയവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെന്നും ആരോഗ്യവകുപ്പ് തദ്ദേശ സ്ഥാപനങ്ങളും മെഡിക്കല്‍ കോളേജ് അധികൃതരും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

മോദിക്കെതിരേ പോസ്റ്ററൊട്ടിച്ചതിന് അഞ്ചു പേര്‍ അറസ്റ്റില്‍

User

ന്യൂഡല്‍ഹി: വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അപകീര്‍ത്തികരമായ പോസ്റ്ററൊട്ടിച്ചതിന് അഞ്ചു പേരെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പോലീസ്.വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ട്രാന്‍സ് യമുന ഭാഗത്തുനിന്നാണ് ഇവര്‍ പിടിയിലായത് . അതെ സമയം ആരെയാണ് അറസ്റ്റ് ചെയ്തതെന്നോ അറസ്റ്റിന്റെ മറ്റ് വിവരങ്ങളോ പുറത്ത് വിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഞങ്ങളുടെ കുട്ടികള്‍ക്ക് നല്‍കേണ്ട വാക്സിന്‍ എന്തിന് വിദേശത്തേക്ക് കയറ്റി അയക്കുന്നു എന്നടക്കമുള്ള ചോദ്യങ്ങള്‍ ചോദിച്ച്‌ കൊണ്ടാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിലെ […]

ജയ്പുര്‍ മൃഗശാലയിലെ സിംഹത്തിനും കോവിഡ് സ്ഥിരീകരിച്ചു

User

ജയ്പുര്‍: ഹൈദരാബാദ് മൃഗശാലക്ക് പുറമെ, ജയ്പുര്‍ മൃഗശാലയിലെ സിംഹത്തിനും കോവിഡ് സ്ഥിരീകരിച്ചു. ‘ത്രിപുര്‍’ എന്ന സിംഹത്തിന് രോഗം സ്ഥിരീകരിച്ചതായി ഇന്ത്യന്‍ വെറ്റിനറി റിസേര്‍ച് ഇന്‍സ്റ്റിറ്റിയൂട് (ഐ വി ആര്‍ ഐ) അധികൃതര്‍ അറിയിച്ചു. ത്രിപുരിന്റെ സാമ്ബിളുകള്‍ക്കൊപ്പം പരിശോധനക്ക് അയച്ച പുള്ളിപുലി, വെള്ളക്കടുവ, പെണ്‍സിംഹം എന്നിവയടക്കം 13 മൃഗങ്ങളുടെ സാമ്ബിളുകളുടെ പരിശോധന ഫലത്തില്‍ അവ്യക്തതയുള്ളതിനാല്‍ വീണ്ടും പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതില്‍ മൂന്ന് സിംഹവും മൂന്ന് കടുവയും ഒരു പുള്ളിപുലിയും ഉള്‍പെടും. അതേസമയം […]

ഗംഗാനദിയില്‍ ഒഴുക്കിവിടുന്ന മൃതദേഹങ്ങള്‍ തടയാന്‍ വലിയ വലകെട്ടി ബിഹാര്‍

User

ഗംഗാനദിയില്‍ ഒഴുകിയെത്തുന്ന മൃതദേഹങ്ങള്‍ തടയാന്‍ വലിയ വലകെട്ടി ബിഹാര്‍. ബക്സര്‍ ജില്ലയിലെ ചൗസായില്‍ ഗംഗയിലൂടെ നൂറുകണക്കിന് മൃതദേഹങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ ഒഴുകിവന്ന സാഹചര്യത്തലാണ് നടപടി. ബീഹാറില്‍ ഒഴുകിയെത്തിയ മൃതദേഹങ്ങളുടെ ഉത്തരവാദിത്വം ബീഹാര്‍ സര്‍ക്കാരിനാണെന്നും,അന്വേഷണം ബീഹാര്‍ പൊലിസാണ് നടത്തേണ്ടതെന്നും, ഉത്തര്‍പ്രദേശിനെ പഴിചാരുകയല്ല വേണ്ടതെന്നും ഉത്തര്‍പ്രദേശ് എ.ഡി.ജി അശോക് കുമാര്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വലകെട്ടിയ നടപടി. കൂടുതല്‍ മൃതദേഹങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാലാണ് നദിയില്‍ വല കെട്ടിയതെന്ന് ബിഹാറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ദേശീയമാധ്യമങ്ങളോട് പറഞ്ഞു. […]

ഇസ്രാഈല്‍ – പലസ്തീന്‍ സംഘര്‍ഷം; ഇസ്രാഈലിലെ ഇന്‍ഡ്യക്കാര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം, ഹെല്‍പ്‌ലൈന്‍ തുറന്ന് എംബസി

User

ന്യൂഡെല്‍ഹി/ ടെല്‍അവീവ്:  ഇസ്രാഈല്‍ – പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ഇന്‍ഡ്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ഇസ്രാഈലിലെ ഇന്ത്യന്‍ എംബസി. ഇസ്രാഈലിലെ ഇന്‍ഡ്യക്കാര്‍ പ്രാദേശിക അധികാരികളുടെ ഉപദേശപ്രകാരം ജാഗ്രത പാലിക്കാനും സുരക്ഷാ പ്രോടോകോളുകള്‍ നിരീക്ഷിക്കാനും ഇന്‍ഡ്യന്‍ എംബസി അഭ്യര്‍ത്ഥിച്ചു. അടിയന്തര സഹായത്തിന് ഹെല്‍പ് ലൈന്‍ നമ്ബറും എംബസി പുറത്തിറക്കി – നമ്ബര്‍: +972549444120. തദ്ദേശീയ ഭരണസമിതികള്‍, അഥവാ ലോകെല്‍ അതോറിറ്റികള്‍ ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ നിരീക്ഷണമെന്നും, അനാവശ്യയാത്രകള്‍ […]

കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ ഉടന്‍ എത്തിയേക്കും; രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് അനുമതി

User

ന്യൂഡല്‍ഹി: രണ്ട്- പതിനെട്ട് വയസിനിടയില്‍ പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ ഉടന്‍ തയ്യാറായേക്കും. കൊവാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യ അനുമതി നല്‍കി. ആരോഗ്യമുള്ള 525 വോളന്റിയര്‍മാരെ പരീക്ഷണത്തിന് വിധേയമാക്കുമെന്ന് കൊവാക്‌സിന്‍ നിര്‍മാതാവ് ഭാരത് ബയോടെക് അറിയിച്ചു. വാക്‌സിനുകള്‍ സംബന്ധിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശ ഡ്രഗ്സ് കണ്‍ട്രോളര്‍ അംഗീകരിച്ചതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. കൊവിഡ് മൂന്നാം തരംഗത്തില്‍ കുട്ടികള്‍ക്ക് രോഗം പകരാന്‍ സാദ്ധ്യത […]

രാജ്യത്ത്‌ 24 മണിക്കൂറില്‍ 3.63 ലക്ഷം കോവിഡ് രോഗികള്‍; 4100 മരണം

User

ന്യൂഡല്‍ഹി > രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 3.63 ലക്ഷം കോവിഡ് രോഗികള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജ്യത്തെ മരണനിരക്കും കുത്തനെ മുകളിലേക്ക് തന്നെ ഉയരുകയാണ്. 4100 പേരാണ് 24 മണിക്കൂറില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്. കഴിഞ്ഞ 10 ദിവസത്തെ കണക്കെടുത്താല്‍ ലോകത്തെ പ്രതിദിനരോഗികളില്‍ 50 ശതമാനം പേരും ഇന്ത്യയില്‍ നിന്നാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു. ലോകത്ത് 10 ദിവസത്തിനകം മരിച്ചവരില്‍ മൂന്നിലൊന്ന് പേരും ഇന്ത്യയിലാണ്. ഇന്ത്യയില്‍ കാണപ്പെടുന്ന കോവിഡ് […]

കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം ആഗോള ഉത്കണ്ഠ; മറ്റു വൈറസുകളെ അപേക്ഷിച്ച്‌ ഇതിന്റെ അപകട വ്യാപ്തി കൂടുതലെന്ന് ഡബ്ല്യു.എച്ച്‌.ഒ

User

ജനീവ: കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം ബി. 1.617 വകഭേദം ആഗോള ഉത്കണ്ഠയെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്‌.ഒ.). മറ്റു വൈറസുകളെ അപേക്ഷിച്ച്‌ ഇതിന്റെ അപകട വ്യാപ്തി കൂടുതലാണ്. കൂടാതെ, വാക്‌സിന്‍ നല്‍കുന്ന സുരക്ഷയെ മറികടക്കാന്‍ ശക്തമായതുമാണ് ഈ വകഭേദം എന്നു ഡബ്ല്യു.എച്ച്‌.ഒ വിലയിരുത്തുന്നു. ഡബ്ല്യു.എച്ച്‌.ഒ. ആഗോള ഉത്കണ്ഠയായി തരംതിരിക്കുന്ന നാലാമത്തെ വകഭേദമാണിത്. ബി.1.617-ന്റെ മൂന്ന് വകഭേദങ്ങളും ഇതുവരെ ഇന്ത്യയില്‍ കണ്ടെത്തി. ബി.1.617.1, ബി.1.617.2, ബി.1.617.3 എന്നിവയാണവ. ഏറ്റവും രോഗവ്യാപനമുണ്ടായ മഹാരാഷ്ട്രയിലെ 50 ശതമാനം […]

ഇസ്രയേലിന്റെ പ്രവൃത്തികള്‍ കടുത്ത മനുഷ്യാവകാശ ലംഘനം; ഇസ്രയേല്‍ നടപടികളെ അപലപിച്ച്‌ സി പി ഐ എം

User

ഇസ്രായേല്‍ പലസ്തീനികള്‍ക്കെതിരായി നടത്തുന്ന ആക്രമണത്തെ അപലപിച്ച്‌ സി പി ഐ എം. ഭരണ പരാജയം മറച്ചുവെയ്ക്കാന്‍ പ്രധാനമന്ത്രി നെതന്യാഹു നടത്തുന്ന ആക്രമണമാണിത്. പലസ്തീന്‍ ജനതയ്ക്ക് പിന്തുണ അറിയിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും സി പി ഐ എം പിബി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. പലസ്തീന്‍കാര്‍ക്കെതിരായ ഇസ്രയേലി ആക്രമണത്തെ സി പി ഐ എം പൊളിറ്റ്ബ്യൂറോ അപലപിച്ചു. ഗാസാ മുനമ്ബില്‍ ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണങ്ങളില്‍ നിരവധി പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ജറുസലേമിന്റെ […]

Subscribe US Now