‘കൊറോണ വൈറസും നമ്മളെപ്പോലെ ജീവിക്കാന്‍ അവകാശമുള്ള ഒരു ജീവജാലമാണ്’: ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി

User

ഡെറാഡൂണ്‍: കൊറോണ വൈറസിനും നമ്മളെപ്പോലെ ജീവിക്കാന്‍ അവകാശമുണ്ടെന്ന് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. ‘ കൊറോണ വൈറസും ഒരു ജീവജാലമാണ്. നമ്മളെപ്പോലെ ജീവിക്കാന്‍ അതിനും അവകാശമുണ്ട്’ ഒരു സ്വകാര്യചാനലിന്‍ നല്‍കിയ അഭിമുഖത്തിലാണ് മുതിര്‍ന്ന ബിജെപി നേതാവ് കൂടിയായ സിംഗിന്‍റെ പ്രതികരണം. ‘താത്വകമായി നോക്കിയാല്‍ കൊറോണ വൈറസും ഒരു ജീവജാലമാണ്. ബാക്കിയെല്ലാവരെയും പോലെ അതിനും ജീവിക്കാന്‍ അവകാശമുണ്ട്. പക്ഷെ വളരെയെറേ ബുദ്ധിമാന്‍മാര്‍ എന്ന് കരുതുന്ന നമ്മള്‍ മനുഷ്യര്‍ അതിനെ […]

കോവിഡ് വ്യാപനം അതിരൂക്ഷം ;തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് അലഞ്ഞു തിരിഞ്ഞു നടന്ന 9 പേര്‍ക്ക് കൊവിഡ്

User

തൃശൂര്‍: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് അലഞ്ഞു തിരിഞ്ഞു നടന്ന 9 പേര്‍ക്ക് കൊവിഡ് . നൂറ്റി അമ്ബതോളം പേരെ നിരീക്ഷണത്തിലാക്കിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു . കൊവിഡ് പോസിറ്റീവ് ആയവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെന്നും ആരോഗ്യവകുപ്പ് തദ്ദേശ സ്ഥാപനങ്ങളും മെഡിക്കല്‍ കോളേജ് അധികൃതരും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ശരീരം നിറയെ തല്ലിയതിന്റെയും, കടിച്ചതിന്റെയും പാടുകള്‍; ഉണ്ണി പി ദേവിന്റെ ഭാര്യയുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍

User

തിരുവനന്തപുരം: അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം പരാതി നല്‍കി. . നടന്‍ ഉണ്ണി.പി.ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ചു ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.തിരുവനന്തപുരം സ്വദേശിനിയായ പ്രിയങ്കയെ ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തിരുവനന്തപുരം വെമ്ബായത്തെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മര്‍ദ്ദനമേറ്റതിന്റെ വീഡിയോയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. പ്രിയങ്കയുടെ ശരീരത്തില്‍ കടിച്ചതിന്റെയും മര്‍ദിച്ചതിന്റെയും പാടുകളുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ചുകൊണ്ട് […]

ചലച്ചിത്ര അക്കാദമി: ചെയര്‍മാന്‍ കമല്‍ അടക്കമുള്ള ഭാരവാഹികളെ മാറ്റണമെന്ന് ഒരു വിഭാഗം സിനിമ പ്രവര്‍ത്തകര്‍; മുഖ്യമന്ത്രിക്കും CPMനും കത്ത്

User

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിലെ ചെയര്‍മാന്‍ കമല്‍ അടക്കമുള്ള ഭാരവാഹികളെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം സിനിമ പ്രവര്‍ത്തകര്‍. ഇക്കാര്യം ഉന്നയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മിനും ഇവര്‍ കത്തു നല്‍കി. സംവിധായകരായ പ്രിയനന്ദന്‍, സലിം അഹമ്മദ്, ഡോക്ടര്‍ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് സിനിമാമേഖലയില്‍ നിന്നുള്ള ഒരു വിഭാഗം പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. അഭ്യര്‍ത്ഥന ഇങ്ങനെ, ‘ഇടതുപക്ഷം നേടിയ ചരിത്രവിജയത്തില്‍ സാംസ്കാരിക മേഖലയില്‍ (വിശിഷ്യാ സിനിമാ മേഖലയില്‍) ക്രിയാത്മക ഇടപെടലുകളാണ് […]

ഓക്സിജന്‍ ക്ഷാമം;4 ദിവസത്തിനിടെ ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത് 74 രോഗികള്‍

User

ഗോവ: 4 ദിവസത്തിനിടെ ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത് 74 രോഗികള്‍. ഓക്സിജന്‍ ലഭ്യതക്കുറവാണ് മരണകാരണം. ഇന്ന് രണ്ട് മണി മുതല്‍ 6 മണി വരെ മാത്രം 13 പേരാണ് മരണപ്പെട്ടത്. ഗോവയിലെ ഏറ്റവും വലിയ കൊവിഡ് ചികിത്സാകേന്ദ്രമാണ് ഗോവ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി. വ്യാഴാഴ്ച രാവിലെ 15 പേര്‍ മരിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറില്‍ 3,43,144 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. […]

സ്പുട്‌നിക് വാക്‌സിന്റെ വില നിശ്ചയിച്ചു ; ഒരു ഡോസിന് 995 രൂപ

User

റഷ്യന്‍ നിര്‍മിത കൊവിഡ് പ്രതിരോധ മരുന്നായ സ്പുട്‌നിക് 5 ന്റെ രാജ്യത്തെ വില നിശ്ചയിച്ചു. ഡോസ് ഒന്നിന് 995 രൂപ 40 പൈസയാണ് നല്‍കേണ്ടത്. 948 രൂപയും 5 ശതമാനം ജിഎസ്ടിയും ഉള്‍പ്പെടുന്ന തുകയാണ് ഇത്. മെയ് 1 ആം തീയതി രാജ്യത്ത് എത്തിയ സ്പുട്‌നിക് വാക്‌സിന്‍ അടുത്ത ആഴ്ച മുതല്‍ വിതരണം തുടങ്ങും. 91.6 ശതമാനം പ്രതിരോധ ശേഷി നല്‍കുന്നതാണ് ഡോക്ടര്‍ റെഡ്ഢിസ് ലബോറട്ടറിസ് ഉല്‍പ്പാദിപ്പിക്കുന്ന സ്പുട്‌നിക് വാക്‌സിന്‍. […]

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞക്ക് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

User

തിരുവനന്തപുരം: പുതിയ പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞക്ക് ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 20നാണ് സത്യപ്രതിജ്ഞ തീരുമാനിച്ചിട്ടുള്ളത്. പന്തലടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന്‍റെ ഭാഗമായി പണികള്‍ പുരോഗമിക്കുകയാണ് . കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ അതനുസരിച്ച്‌ തന്നെയാകും സത്യപ്രതിജ്ഞാ ചടങ്ങുകളും സംഘടിപ്പിക്കുന്നത്. 800 പേര്‍ക്ക് വേദിയിലേക്ക് പ്രവേശനം ഉണ്ടാകും എന്നാണ് ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. മുന്‍കൂട്ടി അറിയിച്ചവര്‍ക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തും. പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല. 20-ന് സത്യപ്രതിജ്ഞ നിശ്ചയിച്ചതിനാല്‍ 18- ഓട് കൂടിത്തന്നെ […]

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; തീരദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

User

ന്യൂനമര്‍ദം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ 2021 മെയ് 15 രാത്രി 11:30 വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും (2.8 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ഈ ദിവസങ്ങളില്‍ ജാഗ്രത പുലര്‍ത്തുക 1. കേരള തീരത്ത് നിന്നുള്ള മല്‍സ്യബന്ധനം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല. […]

മോദിക്കെതിരേ പോസ്റ്ററൊട്ടിച്ചതിന് അഞ്ചു പേര്‍ അറസ്റ്റില്‍

User

ന്യൂഡല്‍ഹി: വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അപകീര്‍ത്തികരമായ പോസ്റ്ററൊട്ടിച്ചതിന് അഞ്ചു പേരെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പോലീസ്.വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ട്രാന്‍സ് യമുന ഭാഗത്തുനിന്നാണ് ഇവര്‍ പിടിയിലായത് . അതെ സമയം ആരെയാണ് അറസ്റ്റ് ചെയ്തതെന്നോ അറസ്റ്റിന്റെ മറ്റ് വിവരങ്ങളോ പുറത്ത് വിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഞങ്ങളുടെ കുട്ടികള്‍ക്ക് നല്‍കേണ്ട വാക്സിന്‍ എന്തിന് വിദേശത്തേക്ക് കയറ്റി അയക്കുന്നു എന്നടക്കമുള്ള ചോദ്യങ്ങള്‍ ചോദിച്ച്‌ കൊണ്ടാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിലെ […]

കൊവിഡിനോട് പടവെട്ടി വിജയിക്കും; ധൈര്യം കൈവിടുന്നവരല്ല ഇന്ത്യയിലുളളതെന്ന് പ്രധാനമന്ത്രി

User

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാന്‍ സാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓക്‌സിജന്‍ ലഭ്യതയും മരുന്നുകളുടെ ലഭ്യതയും കൂട്ടാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യ വാക്‌സിനേഷന്‍ തുടരും. പൂഴ്ത്തിവയ്‌പ്പ് തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപടി എടുക്കണം. രാജ്യത്തിന്‍റെ ഗ്രാമീണ മേഖലയിലേക്കും കൊവിഡ് പടരുകയാണ്. പക്ഷേ ഇന്ത്യ ധൈര്യം കൈവിടില്ല. കൊവിഡിനോട് പടവെട്ടി വിജയിക്കുമെന്നും ധൈര്യം കൈവിടുന്നവരല്ല ഇന്ത്യയിലുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് […]

Subscribe US Now