• About
  • Advertise
  • Careers
  • Contact
Wednesday, February 1, 2023
No Result
View All Result
NEWSLETTER
Kerala News Hunt
  • Home
  • International
  • Popular
  • Home
  • International
  • Popular
No Result
View All Result
Kerala News Hunt
No Result
View All Result
Home Sports

141 കോടി ജനങ്ങൾ ഉള്ള , ലോകകപ്പ് കളിക്കാത്ത ഇന്ത്യ!

by Sreerag
December 10, 2022
in Sports
0
why india not playing world cup
0
SHARES
6
VIEWS
Share on FacebookShare on Twitter

141 കോടി ജനങ്ങൾ ഉള്ള…ഏറ്റവും വലിയ ഭരണഘടനയുള്ള … ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം…ഇന്ത്യ 

പക്ഷെ ഇന്നും ഫുട്ബോൾ ലോകകപ്പ് എന്നത് ഇന്ത്യക്ക് വിദൂരതയിലുള്ള ഒരു സ്വപ്നം മാത്രം …ചെറിയ രാജ്യങ്ങൾ പോലും ലോകകപ്പ് മത്സരത്തിനുള്ള യോഗ്യത നേടുമ്പോൾ ഒരു കാലത്ത് ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ രാജാക്കന്മാരായിരുന്ന ഇന്ത്യക്ക്  എന്തുകൊണ്ട്  ലോകകപ്പ് കളിയ്ക്കാൻ കഴിയുന്നില്ല എന്ന് നിങ്ങൾ എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?

നമ്മുക്ക് നോക്കാം ഇന്ത്യ  എന്തുകൊണ്ട് ഫുട്ബോൾ ലോകകപ്പ് കളിക്കുന്നില്ല ..? ഇതിനു മുന്നേ എപ്പോഴെങ്കിലും ഇന്ത്യ ലോകകപ്പിലേക്ക്  യോഗ്യത നേടിയിട്ടുണ്ടോ എന്ന് …ഇതുവരെയും  ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ സബ്സ്ക്രൈബ് ചെയ്യുമല്ലോ ?

ഖത്തർ വേദിയാകുന്ന 22- മത്  ലോകകപ്പിനും അരങ്ങേറ്റം കുറിച്ചു .പതിവുപോലെ ഈ പ്രാവശ്യവും ഇന്ത്യൻ ടീം കളിക്കുന്നില്ല ..രാജ്യം മുഴുവൻ വിദേശരാജ്യങ്ങളുടെ കൊടിയും ബഹളവും ആഘോഷങ്ങളും എന്നെങ്കിലും സ്വന്തം രാജ്യത്തിന്റെ കോടി ഇതുപോലെ ഉയർത്താൻ ഇന്ത്യക്കാർക്ക് അവസരം ഉണ്ടായിരുന്നോ ?

72 വർഷങ്ങൾക്ക് മുൻപ് 1950 ൽ ബ്രസീലിൽ  വെച്ച് ഫിഫ സംഘടിപ്പിച്ച നാലാമത് ലോകകപ്പിൽ പങ്കെടുക്കാൻ ഇന്ത്യക്ക് ക്ഷണം ലഭിച്ചിരുന്നു .

അന്ന് 16 ടീമുകളായിരുന്നു ലോകകപ്പ് കളിക്കാനായി  യോഗ്യത നേടിയത് .4 ഗ്രൂപ്പുകളായി തിരിച്ചതിൽ  ഇറ്റലി , സ്വീഡൻ , പാരഗ്വായ് എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് സി യിലായിരുന്നു ഇന്ത്യ ഇടംപിടിച്ചത് .

എന്നാൽ ഫുട്ബാൾ പ്രേമികളെ നിരാശരാക്കികൊണ്ട്  അന്ന്  മൂന്ന് ടീമുകൾ ലോകകപ്പിൽ  നിന്നും പിന്മാറി ..സ്കോട്ലൻഡ് ,തുർക്കി എന്നീ ടീമുകൾക്ക്  പുറമെ ടീം ഇന്ത്യയും അന്ന്    മത്സരത്തിൽ പങ്കെടുത്തില്ല ..ടീം ഇന്ത്യയുടെ പങ്കെടുക്കാതിരിക്കാനുള്ള കാരണവും വ്യത്യസ്തമായിരുന്നു .

 1948ലെ ഒളിമ്പിക്‌സിന് ശേഷം നഗ്‌നപാദരായി കളിക്കുന്നത് ഫിഫ നിരോധിച്ചു. 1948 ലെ ഒളിമ്പിക്‌സില്‍ ഇന്ത്യ ഫ്രാന്‍സിനോട് 2-1 നു തോറ്റിരുന്നു.  അന്നുവരെ ഇന്ത്യൻ ഫുട്ബോൾ ടീം നഗ്നപാതരായി മാത്രമായിരുന്നു കളിച്ചിരുന്നത്. ബൂട്ട് ഉപയോഗിച്ച് കളിച്ച് ഇന്ത്യൻ  ടീമിന് ശീലമില്ല.അതുമാത്രമല്ല ടീം സെലക്ഷനിലെ അപാകതയും ബ്രസീൽ വരെയുള്ള  യാത്ര ചെലവിലെ ബുദ്ധിമുട്ടുമാണ് ഇന്ത്യയെ പിന്മാറുവാൻ നിർബന്ധിച്ചത് എന്ന് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.

ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആയ AIFF ആ കാലഘട്ടത്തില്‍ ഫിഫ ലോകകപ്പിനെക്കാള്‍ പ്രാമുഖ്യം നല്‍കിയിരുന്നത് ഒളിംപിക്സിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിൽ നിന്നും ഭൂമിയുടെ  മറ്റൊരു  അറ്റത്തുള്ള ബ്രസീലിലേക്ക് കപ്പല്‍മാര്‍ഗ്ഗം ടീമിനെ അയക്കാന്‍ അവർ താല്പര്യപെട്ടില്ല. 

1948 ലെ ഒളിംപിക്സില്‍ പ്രാഥമിക റൗണ്ടില്‍ ഫ്രാന്‍സിനോട് 2-1നു തോറ്റെങ്കിലും  അന്ന് നഗ്‌നപാദരായും സോക്സ് മാത്രമുപയോഗിച്ചും ആണ് ഇന്ത്യ കളിച്ചിരുന്നത് . പക്ഷെ എന്നിട്ടുകൂടി  1-1 എന്ന നിലയില്‍ സമനില പിടിച്ചുനില്‍ക്കവേ 90 ആം മിനിറ്റിലായിരുന്നു  ഫ്രാന്‍സ് രണ്ടാം ഗോള്‍ നേടി വിജയിച്ചത്.അന്ന്  ഫോര്‍വേഡ് കളിച്ചിരുന്ന അഹ്മദ് ഖാനെ പ്രകീര്‍ത്തിച്ച് അന്നത്തെ ബ്രിട്ടീഷ് പത്രങ്ങള്‍ വിളിച്ചത് ‘സ്‌നേക്ക് ചാര്‍മര്‍’ എന്നാണ്.

ആ ലോകകപ്പിന്  ശേഷം ഇപ്പോൾ  72 വർഷങ്ങൾ  ..പിന്നീടൊരിക്കലും ഇന്ത്യക്ക്  ഫിഫ വേൾഡ് കപ്പ്  കളിക്കാനുള്ള ഭാഗ്യമുണ്ടായിട്ടില്ല … വലുപ്പത്തിലും ശക്തിയിലും ഒരു  ഇന്ത്യൻ സംസ്‌ഥാനത്തിനോട്  പോലും കിട പിടിച്ചു  നില്ക്കാൻ കഴിയാത്ത രാജ്യങ്ങൾ വരെ ലോകകപ്പ് യോഗ്യത നേടുന്നു …അതിന്റെ പിന്നിലെ കാരണമെന്തെന്ന് വെച്ചാൽ അവർ അതിനുള്ള അവസരം ഉണ്ടാക്കിയെടുക്കുന്നു എന്നത് തന്നെയാണ് ..

ശെരിക്കും യൂറോപ്യൻ രാജ്യങ്ങളിലെ ഫുട്ബോൾ അക്കാദമികൾ ഒക്കെ നമ്മളെ അത്ഭുതപ്പെടുത്തും   .മുന്നൂറും നാനൂറും അഞ്ഞൂറും ഏക്കറുകളിലാണ് അവിടത്തെ ഫുട്ബാൾ അക്കാഡമിയുടെ വിസ്‌തൃതി .വിവിധ പ്രായങ്ങളിലുള്ള 20 ഉം 30 ഉം ടീമുകൾക്ക് ഒരേ സമയം അവിടെ പരിശീലിക്കാം ..

പക്ഷെ ഇപ്പോഴും ഇന്ത്യക്ക് വലിയൊരു  പ്രതീക്ഷയുണ്ട് .കാരണം ഈ തലമുറ അത്രയും ഫുട്ബോളിനെ ഇഷ്ടപ്പെടുന്നുണ്ട് അതിനുദാഹരണങ്ങളാണ് ഓരോ കവലയിലും ഉയർന്നുപൊങ്ങുന്ന ടെർഫുകളും മറ്റുമൊക്കെ പക്ഷെ അപ്പോഴും അത് പണം  കൊടുത്ത് കളിക്കുന്ന ഒരു പരിമിതിയുണ്ട് .ശെരിക്കും സായിയുടെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയങ്ങളുമായി ചേർന്ന് ചെറിയ ഫുട്ബോൾ ഗ്രൗണ്ടുകൾ നിർമിക്കുകയും വർഷാവർഷം  ടൂർണമെന്റുകൾ സംഘടിപ്പിക്കുകയും ചെയ്താൽ രാജ്യത്തെ ഏറ്റവും മികച്ച താരങ്ങളെ കണ്ടുപിടിക്കുവാൻ നമ്മുക്ക് സാധിക്കും .ഇതുപോലെ ഓരോ പഞ്ചായത്തുകളിലും ഓരോ കളി കളങ്ങൾ ഉണ്ടാക്കിയെടുക്കുക അങ്ങനെയെങ്കിൽ ഫിഫ വേൾഡ് കപ്പിൽ  ഇന്ത്യയുടെ കൊടിയുയർത്തുന്നതും   വിദൂരമല്ല ..

ഫിഫ അസോസിയേഷന്റെ ഭാഗമായ 211 ടീമുകളെ താരതമ്യം ചെയ്യാൻ ഫിഫ ലോക റാങ്കിംഗ് ഉപയോഗിക്കുന്നു. ഇന്നിപ്പോൾ  ഫിഫ റാങ്കിങ്ങിൽ 1192 പോയിന്റുമായി   106 -)൦- സ്‌ഥാനത്താണ്  ഇന്ത്യ ..ഒന്നാം സ്‌ഥാനത്തു ബ്രസീലും  രണ്ടാം സ്‌ഥാനത്തും ബെൽജിയവും മൂന്നാം സ്‌ഥാനത്ത്‌  അര്ജന്റീനയുമാണ് …1841 പോയിന്റാണ് ബ്രസീലിനുള്ളത് .ഫിഫ അംഗീകരിച്ച എല്ലാ അന്താരാഷ്ട്ര മത്സരങ്ങളുടെയും ഫലങ്ങളെ അടിസ്ഥാനമാക്കി പോയിന്റുകൾ നൽകുന്ന ഒരു പോയിന്റ് സിസ്റ്റം ആണ് ഫിഫ റാങ്കിങിനായി  ഉപയോഗിക്കാറുള്ളത് .ഇപ്പോൾ റാങ്കിംഗ് സമ്പ്രദായം പല അവസരങ്ങളിലും നവീകരിച്ചിട്ടുണ്ട്.

 ഈ  ഉയർന്ന റാങ്കിലുള്ള ടീമുകൾ നേരിട്ട് ലോകകപ്പിന് യോഗ്യത നേടില്ല. പകരം, ഓരോ മേഖലയ്ക്കും തിരഞ്ഞെടുത്ത നിരവധി സ്ലോട്ടുകൾ ഉള്ളതിനാൽ, റീജിയണൽ യോഗ്യതാ ടൂർണമെന്റുകളിൽ സീഡിംഗിനായി ആണ് റാങ്കുകൾ ഉപയോഗിക്കുന്നത് .ഈ സമ്പ്രദായം  കോൺഫെഡറേഷൻ” എന്നും അറിയപ്പെടുന്നു.

ഇത് കൊണ്ടുതന്നെ എല്ലാ ലോകകപ്പിലും താഴ്ന്ന റാങ്കിലുള്ള പല ടീമുകളും ഉയർന്ന റാങ്കിലുള്ള ടീമുകളെക്കാൾ ഇവന്റിലേക്ക് യോഗ്യത നേടുന്നു .

ഈ വര്ഷം , യോഗ്യത നേടുന്നതിൽ പരാജയപ്പെട്ട ഇറ്റലിയുടെ ദേശീയ ടീമാണ്  ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം.ഫിഫ റാങ്കിൽ 6 -)൦ സ്‌ഥാനത്താണ് ഇറ്റലി .

ഫിഫ ലോകകപ്പ് ടൂർണമെന്റിന് യോഗ്യത നേടുമ്പോൾ ഓരോ ടീമിന്റെയും 

റാങ്കിംഗ് ഗ്രൂപ്പുകൾ സ്ഥാപിക്കുന്നതിനുള്ള സീഡിംഗ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.

അസോസിയേഷൻ ആദ്യം ടീമുകളെ അവരുടെ ഫിഫ റാങ്കിംഗിനെ അടിസ്ഥാനമാക്കി നാല് പോട്ടുകളായി ക്രമീകരിക്കുന്നു. തുടർന്ന്, ഓരോ പാത്രത്തിൽ നിന്നും ക്രമരഹിതമായി ടീമുകളെ വരച്ചാണ് ഗ്രൂപ്പുകൾ സ്ഥാപിക്കുന്നത്.ഇരട്ടി സ്ലോട്ടുകളുള്ള യൂറോപ്പ് ഒഴികെ, ഗ്രൂപ്പുകൾക്ക് ഒരേ മേഖലയിൽ നിന്ന് രണ്ടിൽ കൂടുതൽ ടീമുകൾ ഉണ്ടാകരുത്.

ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിൽ ഈ ഗ്രൂപ്പുകൾ പരസ്പരം കളിക്കും, അതിനുശേഷം ഓരോ ഗ്രൂപ്പിലെയും മികച്ച രണ്ട് ടീമുകൾ ബ്രാക്കറ്റ് റൗണ്ടിലേക്ക് കടക്കുകയാണ് ചെയ്യാറ് …

അതുകൊണ്ടു തന്നെ നിലവിൽ  ടീം ഇന്ത്യ 101 സ്‌ഥാനത്താണെങ്കിലും ഒരു പത്ത് വർഷത്തിനുള്ളിൽ ലോകകപ്പ് കളിക്കാനുള്ള എല്ലാ സാധ്യതയും കാണാനുണ്ട് .ഐ എസ് എല്ലും ..അണ്ടർ–17 ലോകകപ്പും  സന്തോഷ് ട്രോഫിയും  SAFF ഗെയിംസും  എല്ലാം ആ പ്രതീക്ഷയെ വാനോളമുയർത്തുന്നതാണ് .. ക്രിക്കറ്റ് പോലെ ഫുടബോളിലും ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു  ടീമായി ഉയർന്നുവരാൻ  ടീം ഇന്ത്യക്ക് കഴിയട്ടെ എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം ………

Sreerag

Sreerag

Next Post
It company layoff

പണി പോകും ! വൻകിടകമ്പനികളെല്ലാം  പിരിച്ചുവിടലിന്റെ വക്കിൽ…  

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recommended

കേരളത്തിന് വേണ്ട വാക്‌സിന്‍ എപ്പോള്‍ നല്‍കും? കേന്ദ്രം മറുപടി പറയണം; വാക്‌സിനില്‍ ഇടപെട്ട് ഹൈക്കോടതി

2 years ago
srilankan crisis

പ്രതിസന്ധികൾക്കിടയിലും ശ്രീലങ്കയ്ക്ക് 48 മില്യൺ ഡോളർ മാനുഷിക സഹായം നൽകാൻ യുഎൻ

8 months ago

Popular News

    Connect with us

    Kerala News Hunt

    © 2022 keralanewshunt | All Rights Reserved

    Navigate Site

    • About
    • Advertise
    • Careers
    • Contact

    Follow Us

    No Result
    View All Result
    • Home
    • World
    • Entertainment

    © 2022 keralanewshunt | All Rights Reserved