Atm ൽ നിന്ന് എന്താണ് കിട്ടുക ?
ക്യാഷെല്ലാതെ സ്വർണ്ണം കിട്ടുമോ എന്നാണോ ചിന്തിച്ചത് ??
ആണെങ്കിൽ ഇനി സ്വർണ്ണവും കിട്ടും. അങ്ങനെയുള്ള ATM വന്നിരിക്കുകയാണ് . അതും നമ്മുടെ ഇന്ത്യയിൽ തന്നെ !! സ്വർണ്ണ നാണയങ്ങൾ വാങ്ങാൻ ഇനി ജ്വല്ലറിയിൽ പോവണ്ട ആവശ്യമില്ല.
GOLDSIKKA എന്ന bullion ട്രേഡിങ് കമ്പനിയാണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ Gold ATM ന് hyderabad ൽ തുടക്കം കുറിച്ചത് .സാധാരണ ATM ൽ നിന്നും ഇതിനുള്ള വ്യത്യാസം ക്യാഷ് നു പകരം ഈ ATM ഗോൾഡ് കോയിൻ തരും എന്നതാണ് .5 കിലോഗ്രാം വരെ സ്വർണ്ണം സ്റ്റോർ ചെയ്യാനുള്ള കപ്പാസിറ്റി ഇത്തരം ATM കൾക്കുണ്ടാവും .0.5ഗ്രാം മുതൽ 100 ഗ്രാം വരെയുള്ള 8 ഓപ്‌ഷനുകളിൽ നമുക്ക് സ്വർണ്ണം വിഡ്രോ ചെയ്യാൻ സാധിക്കും .
ഇനി എന്തെങ്കിലും കാരണത്താൽ ട്രാൻസാക്ഷൻ എറർ ആയാൽ നോർമൽ ATM നെപോലെ 24 മണിക്കൂറിനുള്ളിൽ ഡിഡക്റ്റ് ആയ എമൗണ്ട് തിരിച്ച് കയറുകയും ചെയ്യും.ലൈവ് ഗോൾഡ് അപ്‌ഡേറ്റ്സ് ആണ് ATM ന്റെ മറ്റൊരു ഫീച്ചർ. ഡെബിറ്റ് കാർഡുകളോ ക്രെഡിറ്റ് കാർഡുകളോ മുഖേനയാണ് സ്വർണ്ണമെടുക്കാൻ കഴിയുക. വിലയും ടാക്‌സും സ്‌ക്രീനിൽ തെളിഞ്ഞ് വരും. ഇനി ഉഡായിപ്പ്എന്തെങ്കിലും കാണിക്കാനാണ് ഭാവമെങ്കിൽ ATM ൽ കാമറയും ALARM സിസ്റ്റവുമുണ്ട് .