നിലം തൊടാതെ പറക്കുന്ന പറക്കുംതളികകൾ !!
വാതിൽ തുറന്ന് ഭൂമിയിലേക്ക് വരുന്ന വലിയ തലയും ചെറിയ ഉടലുകളുമുള്ള മനുഷ്യരല്ലാത്ത രൂപങ്ങൾ …………
അവർ വന്നിറങ്ങുന്നതാവട്ടെ മനുഷ്യന് ഇന്നുവരെ പൂർണ്ണമായി കീഴടക്കാൻ കഴിയാത്ത കൈലാസ പർവ്വതത്തിലും !!!!
ഭൂമിയിലെ കൈലാസവും ഭൂവാസികളല്ലാത്ത ഈ അന്യഗ്രഹജീവികളും തമ്മിൽ എന്താണ് ബന്ധം ?? എപ്പോഴെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്ടോ ?
ഇനി കൈലാസം ഏലിയൻസിന്റെ എൻട്രി പോയന്റാണെങ്കിൽ തന്നെ എന്തുകൊണ്ടാണവർ കൈലാസം തിരഞ്ഞെടുക്കാൻ കാരണം ??
ഉയരമാണ് മാനദണ്ഡമെങ്കിൽ എന്തുകൊണ്ട് കൈലാസത്തെക്കാൾ ഉയരമുള്ള മൗണ്ട് എവറസ്റ്റ് തിരഞ്ഞെടുത്തില്ല ??
കൈലാസത്തെയും അന്യഗ്രഹജീവികളെയും ചേർത്ത് പ്രചരിക്കുന്ന കഥകൾ ഏറെയാണ് . നമുക്ക് നോക്കാം എന്താണ് കൈലാസമെന്നും എന്ത് കൊണ്ടാണിവ കൈലാസം ലക്ഷ്യമാക്കി വരുന്നുവെന്നും.
ഭൂമിയിലെ ഏറ്റവും ദൈവീകമായ ഒരിടം …അത്രമേൽ പവിത്രമായ സ്ഥലമായിട്ടു കൂടെ കൈലാസത്തെക്കുറിച്ചു നമുക്ക് അറിയാവുന്ന വിവരങ്ങൾ വളരെ കുറച്ചു മാത്രം …? അതിൽ ഭൂരിഭാഗവും കെട്ടുകഥകളും !!
കൈലാസം കീഴടക്കിയെന്ന് അവകാശപ്പെടുന്നവരിൽ നിന്നുപോലും വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുമില്ല !!
എന്ത് കൊണ്ട് …അമാനുഷികമായ എന്താണ് അവിടെ സംഭവിക്കുന്നത് ?
നഗ്നനേത്രങ്ങളാൽ കാണാൻ സാധിക്കാത്തതെന്തെങ്കിലും അവിടെ നിലനിൽക്കുന്നുണ്ടോ ?
പരമ ശിവൻ തന്റെ കുടുംബത്തോടൊപ്പം കൈലാസ പർവ്വതത്തിൽ താമസിക്കുന്നുവെന്നാണ് ഹിന്ദു മത വിശ്വാസം. അതുകൊണ്ടാണത്രെ ജീവിച്ചിരിക്കുന്ന ആർക്കും ജീവനോടെ അവിടെ എത്താൻ കഴിയാത്തത്. മരണശേഷം അല്ലെങ്കിൽ ഒരിക്കലും പാപം ചെയ്യാത്തവർക്ക് മാത്രമേ കൈലാസം കീഴടക്കാൻ കഴിയൂവെന്നാണ് വിശ്വാസം. ഇക്കാരണത്താൽ കൈലാസ പർവ്വതം ശിവ പിരമിഡ് എന്നും അറിയപ്പെടുന്നു.
ഏകദേശം 29,000 അടി ഉയരമുള്ള എവറസ്റ്റ് കൊടുമുടി കയറാൻ സാങ്കേതികമായി നോക്കുകയാണെങ്കിൽ വളരെ ബുദ്ധിമുട്ടാണ്. കൈലാസ പർവ്വതം കയറാൻ നേരിട്ടുള്ള മാർഗമില്ല. ചുറ്റും കുത്തനെയുള്ള പാറകളും മഞ്ഞുമലകളുമാണ്. അത്തരം അപകടകരമായ പാറക്കെട്ടുകൾ കയറുമ്പോൾ മികച്ച പർവ്വതാരോഹകർ പോലും ബുദ്ധിമുട്ടുന്നു. അതുകൊണ്ടുതന്നെ ചില അമാനുഷിക ശക്തികൾ കൈലാസത്തിലേക്കുള്ള പ്രവേശനത്തെ തടയുന്നുവെന്നും പറയപ്പെടുന്നു. കൈലാസം കീഴടക്കാൻ പുറപ്പെടുന്നവരുടെ ശരീരം പെട്ടെന്ന് ക്ഷീണിക്കുകയും വാർദ്ധക്യം ബാധിക്കുകയും ചെയ്യുന്നു . ആഴ്ചകൾ കൊണ്ടും മാസങ്ങൾ കൊണ്ടും വരുന്ന ശരീര മാറ്റങ്ങൾ ദിവസങ്ങൾ കൊണ്ടാണ് ഇവിടെ സംഭവിക്കുന്നത് !!
അതെല്ലാം അതിജീവിച്ച് കൈലാസം ലക്ഷ്യമാക്കി നീങ്ങുന്നവർ അവിടെയെത്തുന്നും ഇല്ല !!
കൈലാസത്തിൽ കയറാൻ പുറപ്പെടുന്നവർ ഒന്നുകിൽ മരണപ്പെടുന്നു അല്ലെങ്കിൽ കയറാതെ മടങ്ങുന്നു. യാത്ര ആരംഭിക്കുമ്പോഴുള്ള തെളിഞ്ഞ കാലാവസ്ഥ പെട്ടെന്ന് വഷളാകുന്നു .
ഇതിനെല്ലാം പുറമെ ഭൂമിയിലേക്ക് മറ്റെവിടെ നിന്നോ വന്നു പതിച്ച ഒരു അന്യഗ്രഹ പേടകമാണ് കൈലാസം എന്ന് പറഞ്ഞാലോ ….വിശ്വസിക്കുമോ ?
എന്നാൽ അങ്ങനെ ഒരു കഥ കൂടെയുണ്ട് ഒപ്പമുള്ള മറ്റു പർവ്വതങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി മറ്റെവിടെ നിന്നോ വന്നു പതിച്ച ഒരു പർവതം പോലെയാണ് കൈലാസത്തിന്റെ കിടപ്പ് തന്നെ.
ഏർനെസ്റ് മുൽഡാഷേവ് എന്ന റഷ്യൻ ഒഫ്താൽമോളജിസ്റ്റിന്റെ അഭിപ്രായത്തിൽ കൈലാസത്തിനുള്ളിൽ 50 km വിസ്‌തീർണമുള്ള മൂന്നു മീറ്റർ ഉയരമുള്ള ഒരു എക്സ്ട്രാ ടെറസ്ട്രിയൽ സിറ്റി ഉണ്ടത്രെ . തിബറ്റിൽ ഒരു മാസത്തോളം, കാലം താമസിച്ച അദ്ദേഹം ഏഴു തവണ കൈലാസ പരിക്രമണം നടത്തിയതായി പറയപ്പെടുന്നു. ഈ സമയങ്ങളിലെല്ലാം അദ്ദേഹം കൈലാസത്തിന്റെ അളവെടുത്തിരുന്നു .എന്നാൽ ഞെട്ടിക്കുന്ന കാര്യം എന്തെന്നാൽ ഏഴു തവണയും കിട്ടിയ അളവുകൾ വ്യത്യസ്തമായിരുന്നു എന്നതാണ് . അതും മീറ്ററുകളുടെ വ്യത്യാസം !! അങ്ങനെയാണ് കൈലാസം നീങ്ങിക്കൊണ്ടിരിക്കുകയാണ് അല്ലെങ്കിൽ കൈലാസത്തിന് രൂപമാറ്റം സംഭവിച്ചുകൊണ്ടേയിരിക്കുന്നു എന്ന നിഗമനത്തിൽ അദ്ദേഹം എത്തുന്നത് !!
മനുഷ്യന്റെ യുക്തിക്കുമപ്പുറത്തേക്ക് എന്തൊക്കെയോ കൈലാസത്തെ ചുറ്റിത്തിരിയുന്നുണ്ട് . അന്യഗ്രഹ ജീവികളുടെ ലാൻഡിങ് സ്‌പെയ്‌സായി വർത്തിക്കുന്നതുകൊണ്ടുമാകാം കൈലാസത്തിലേക്ക് നമ്മൾക്കാർക്കും എത്തിപ്പെടാൻ സാധിക്കാത്തതും !!
ഇതുപോലെ കൈലാസത്തെച്ചുറ്റിപ്പറ്റിയുള്ള കഥകൾക്കും അഭ്യൂഹങ്ങൾക്കും കയ്യും കണക്കുമില്ല . അതിനിടെ അന്യഗ്രഹ ജീവികൾ മനുഷ്യരുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടുവെന്ന വാർത്തയും പുറത്തുവന്നിരുന്നു.
നിങ്ങൾക്കെന്താണ് തോന്നുന്നത് കൈലാസം വഴിയാണോ അന്യഗ്രഹ ജീവികൾ ഭൂമിയിലെത്തുന്നത്. അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുമല്ലോ ??