ആലപ്പുഴ: മാന്നാര്‍ കുരട്ടിക്കാട് സ്വദേശി ബിനോയുടെ വീട് ആക്രമിച്ച് ഭാര്യ ബിന്ദുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിനു പിന്നില്‍ മൂന്ന് സംഘങ്ങള്‍. മലബാര്‍,കോഴി തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍ എന്നാണു സൂചന. സ്വര്‍ണക്കടത്തു സംഘം ഈ മൂന്ന് സംഘത്തിനും ഓരോ ചുമതലകള്‍ പ്രത്യേകം നല്‍കിയിരുന്നതയാണ് റിപ്പോര്‍ട്ട്. യുവതിയെ തട്ടിക്കൊണ്ടൂ പോയി രണ്ട് മണിക്കൂറിനുള്ളില്‍ പ്രതികളെ തിരിച്ചറിയുകയും വാഹനത്തിന്റെ നമ്ബര്‍ കണ്ടെത്താനും പൊലീസിനു കഴിഞ്ഞു. ബിന്ദു നേരത്തെയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും പൊലീസിന് വ്യക്തമായി. […]
Uncategorized
കെഎസ്ആര്‍ടിസി സൂചനാ പണിമുടക്ക് ആരംഭിച്ചു : സര്‍വീസുകള്‍ മുടങ്ങി
തിരുവനന്തപുരം : കെഎസ്ആര്‍ടിസി പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ സൂചനാ പണിമുടക്ക് ആരംഭിച്ചു. ഇന്ന് അര്‍ദ്ധരാത്രി വരെയാണ് സമരം നടക്കുക. ഐഎന്‍ടിയുസി, ബിഎംഎസ് എന്നീ സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിഐടിയു, എഐടിയുസി സംഘടനകള്‍ പണിമുടക്കുന്നില്ല. ശമ്ബളപരിഷ്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചും പുതിയ കമ്ബനിയായ സ്വിഫ്റ്റിന്റെ വ്യവസ്ഥകളെ എതിര്‍ത്തുമാണ് സമരം. പണിമുടക്കിനെത്തുടര്‍ന്ന് ഇന്ന് ഭൂരിഭാഗം സര്‍വ്വീസുകളും മുടങ്ങി. പത്ത് ശതമാനം ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഒത്തുതീര്‍പ്പിനായി തിങ്കളാഴ്ച ടിഡിഎഫ്, കെഎസ്ടി എംപ്ലോയീസ് […]
സണ്ണി ലിയോണിനെതിരായ കേസില്‍ പരാതിക്കാരനില്‍ നിന്ന് ക്രൈംബ്രാഞ്ച് വീണ്ടും മൊഴിയെടുക്കും
കൊച്ചി: പണം വാങ്ങി ഉദ്ഘാടനത്തില്‍ പങ്കെടുത്തില്ലെന്ന പരാതിയില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെയുള്ള വഞ്ചനക്കേസില്‍ പരാതിക്കാരനില്‍ നിന്ന് ക്രൈംബ്രാഞ്ച് വീണ്ടും മൊഴിയെടുക്കും. നടിയുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചതില്‍ ചില വ്യക്തത വരുത്താന്‍ ആണ് അന്വേഷണ സംഘ൦ പരാതിക്കാരനില്‍ നിന്ന് വീണ്ടും മൊഴിയെടുക്കാന്‍ പോകുന്നത്. പെരുമ്ബാവൂര്‍ സ്വദേശി ഷിയാസ് ആണ് പരാതിക്കാരന്. പണം നല്‍കിയത് സണ്ണി ലിയോണിന്റെ അക്കൗണ്ടിലേയ്ക്കാണ്. പണം വാങ്ങിയശേഷം സണ്ണി ലിയോണ്‍ പരിപാടികളില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. സണ്ണി ലിയോണ്‍ […]
യു.പിയില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തി
ലക്നൗ: യു.പിയില്‍ അറസ്റ്റിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ, ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി. പന്തളം സ്വദേശി അന്‍സാദ്, കോഴിക്കോട് സ്വദേശി ഫിറോസ് എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയത്. രണ്ടുപേരും കൂട്ടാളികള്‍ക്ക് സ്ഫോടകവസ്തുക്കള്‍ വിതരണം ചെയ്തതായി യുപി പൊലീസ് പറഞ്ഞു. ബോംബ് നിര്‍മ്മാണത്തിന് പരിശീലനം നല്‍കുന്നയാളാണ് ഫിറോസെന്നും അന്‍സാദ് ഹിറ്റ് സ്ക്വാഡ് തലവനാണെന്നും പൊലീസ് വ്യക്തമാക്കി. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ രണ്ടുപേരെയും ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സ്ഫോടകവസ്തുക്കളും ആയുധങ്ങളുമായി ലക്നൗവിന് […]
ഉത്തരക്കടലാസ് വഴിയില്‍ കളഞ്ഞ സംഭവം; അസി. പ്രഫസര്‍ക്കെതിരെ നടപടി
കണ്ണൂര്‍: സര്‍വകലാശാലയിലെ വിദേശ വിദ്യാര്‍ഥികളുടെ ഫീസ് സ്വദേശി വിദ്യാര്‍ഥികളുടേതിന് സമാനമായി ഏകീകരിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ചറല്‍ റിലേഷന്സിെന്റ നിര്‍ദേശ പ്രകാരമാണ് ഫീസ് ഏകീകരണത്തിന് തീരുമാനമായത്. ഉത്തരക്കടലാസ് വഴിയില്‍ കളഞ്ഞുപോയ സംഭവത്തില്‍ മയ്യില്‍ ഐ.ടി.എം കോളജിലെ അസി. പ്രഫസര്‍ എം.സി. രാജേഷിനെ രണ്ട് വര്‍ഷത്തേക്ക് പരീക്ഷ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചു. തോട്ടട ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയില്‍ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്ങില്‍ ബി.എസ്സി കോഴ്സ് […]
കേരള ബാങ്കിലെ സ്ഥിരപ്പെടുത്തല്‍ ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: കേരള ബാങ്കിലെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. സര്‍ക്കാര്‍ നടപടി ഹൈക്കോടതിയുടെ സ്റ്റേ ചെയ്തു. 1850 ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് സ്റ്റേ ചെയ്തിരിക്കുന്നത്. പി.എസ്.സി ലിസ്റ്റിലുളള ഉദ്യോഗാര്‍ത്ഥിയുടെ ഹര്‍ജി പരിഗണിച്ചാണ് സ്ഥിരപ്പെടുത്തല്‍ നീക്കത്തിന് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ബോര്‍ഡ് യോഗം ചേര്‍ന്ന് സ്ഥിരപ്പെടുത്തല്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഹൈക്കോടതിയില്‍ നിന്നും സര്‍ക്കാരിന് തിരിച്ചടി ഉണ്ടാകുന്നത്.അതേസമയം, എത്രകാലത്തേയ്ക്കാണ് സ്റ്റേ എന്നത് വിധിയില്‍ വ്യക്തമാക്കിയിട്ടില്ല.
നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ പകുതിക്ക് മുന്‍പേ നടന്നേക്കും; മേയില്‍ സിബിഎസ്ഇ പരീക്ഷ നടക്കാനിരിക്കെ ഏപ്രില്‍ ആദ്യമാണ് ഉചിതമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ പകുതിക്ക് മുന്‍പേ നടന്നേക്കും. സിബിഎസ്ഇ പരീക്ഷ മേയില്‍ നടക്കാനിരിക്കെ ഏപ്രില്‍ ആദ്യമാണ് ഉചിതമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. ഏതു സമയത്ത് തിരഞ്ഞെടുപ്പ് നടത്താനും ഒരുക്കമാണെന്ന് ഇന്നലത്തെ ചര്‍ച്ചയില്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ആഘോഷങ്ങളും പരീക്ഷകളും പരിഗണിച്ച് മാത്രമേ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തൂവെന്ന് തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലിയിരുത്താനുള്ള യോഗത്തിന് ശേഷം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ സുനില്‍ അറോറ വ്യക്തമാക്കിയത്. ഉദ്യോഗസ്ഥരുമായും സംസ്ഥാന സര്‍ക്കാരുമായും നടത്തിയ കൂടിയാലോചനകളില്‍ ഏതു […]
തമിഴ്നാട്ടിലെ പടക്ക നിര്‍മാണശാലയിലെ സ്ഫോടനം; മരണം 19ആയി
ചെന്നൈ: തമിഴ്നാട്ടിലെ വിരുതുനഗര്‍ ജില്ലയില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. 30ഓളം പേര് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നുണ്ട്. പടക്കനിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉരസിയാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ മൂന്നുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖേദം രേഖപ്പെടുത്തി. ഏഴായിരംപന്നൈ പൊലീസ് സ്റ്റേഷന് പരിധിയിലെ അച്ചന്‍കുളം […]
കെ വി തോമസ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ്; പ്രഖ്യാപനം ഉടനെന്ന് ഹൈക്കമാന്‍ഡ്
ന്യൂഡല്‍ഹി: കെ വി തോമസിനെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിന്റാക്കുന്ന സംബന്ധിച്ച് ശുപാര്‍ശയ്ക്ക് അംഗീകാരമായി.കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കെപിസിസിയുടെ നിര്‍ദേശം അംഗീകരിക്കുകയായിരുന്നു. പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. എന്നാല്‍ തനിക്ക് ഔദ്യോഗികമായ മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെ വി തോമസ് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തനായ കെ വി തോമസ് പാര്‍ട്ടി വിടകയാണെന്ന് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. പാര്‍ട്ടി വിടുകയാണെന്ന ചര്‍ച്ച ശക്തിപ്പെട്ടതോടെ സോണിയ […]
മുഖ്യമന്ത്രിയുടെ മാധ്യമ-പൊലീസ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ച് ഉത്തരവ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രണ്ട് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മാര്‍ച്ച് ഒന്ന് മുതല്‍ ഉപദേഷ്ടാക്കളുടെ സേവനം പ്രാബല്യത്തിലുണ്ടാകില്ല. ജോണ്‍ ബ്രിട്ടാസായിരുന്നു മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്. രമണ്‍ ശ്രീവാസ്തവയായിരുന്നു മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ്. സെക്രട്ടറി പദവിയിലുള്ള രമണ്‍ ശ്രീവാസ്തവയുടേയും പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലുള്ള ജോണ്‍ ബ്രിട്ടാസിന്റെയും സേവനം മാര്‍ച്ച് ഒന്ന് മുതല്‍ അവസാനിപ്പിക്കുകയാണെന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഇരുവരും ശമ്ബളം കൈപ്പറ്റിയിരുന്നില്ല. രമണ്‍ ശ്രീവാസ്തവയ്ക്ക് രണ്ട് പൊലീസ് ഡ്രൈവര്‍മാരെ അനുവദിച്ചിരുന്നു. ആറ് ഉപദേശകരാണ് […]