• About Us
  • Contact
  • Disclaimer
  • Home 1
  • Home 2
  • Home 3
  • Home 4
  • Home 5
  • Privacy Policy
Kerala News Hunt
No Result
View All Result
No Result
View All Result
Kerala News Hunt
No Result
View All Result
Home Hot News

തിരുപ്പതിയിലെ കോടിക്കിലുക്കം:85,705 കോടി ആസ്തി ; 14 ടൺ സ്വർണം; 7,123 ഏക്കർ ഭൂസ്വത്ത്!

Akshay G by Akshay G
October 3, 2022
in Hot News
0
thirupathi temple worth
0
SHARES
13
VIEWS
Share on FacebookShare on Twitter

ലോകത്തെ ഏറ്റവും സമ്പത്തുള്ള ക്ഷേത്രം എവിടെയാണ് ?? 

ഇക്കാര്യത്തിൽ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് ഇന്ത്യയിൽ തന്നെ മറ്റൊരു എതിരാളി ഉണ്ടെന്ന് കേട്ടാൽ വിശ്വസിക്കുമോ ? 

ആന്ധ്രാ പ്രദേശിന്റെ ആത്മീയ തലസ്ഥാനമെന്ന അറിയപ്പെടുന്ന പ്രദേശമാണ് തിരുപ്പതി . ലോകത്തിലെ തന്നെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ  തിരുപ്പതി തിരുമല വെങ്കിടേശ്വര  ക്ഷേത്രത്തെക്കുറിച്ച് ചില ഞെട്ടിക്കുന്ന വസ്തുതകൾ ഈയിടെ പുറത്തുവന്നിരുന്നു .!!! 

എന്താണെന്ന് നോക്കാം ..

കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള ഇന്ത്യൻ ക്ഷേത്രം!

തിരുപ്പതി ക്ഷേത്രത്തിന്റെ ആകെ സമ്പത്ത് വിവരങ്ങൾ ക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടതോടെയാണ് പുറംലോകം ഇന്ത്യയിലെ ഈ പുണ്യസ്ഥാനത്തിന്റെ  ആസ്തിയെക്കുറിച്ചറിയുന്നത്.  85000 കോടി രൂപയുടെ ആസ്തിയുണ്ട് തിരുപ്പതി ക്ഷേത്രത്തിന് . ഇതിനു പുറമെ 14 ടണ്ണിന്റെ സ്വർണ്ണ ശേഖരവും. 14 ടൺ സ്വർണ്ണത്തിന്റെ മൂല്യമെന്നുപറയുന്നത് ഏകദേശം 2 ലക്ഷം കോടി രൂപയിലധികം വരും. കണക്കുകൾ ശരിവച്ചാൽ ലോകത്ത് സമ്പത്തിന്റെ കാര്യത്തിൽ ഏറ്റവും സമ്പന്നമായ ക്ഷേത്രം തിരുപ്പതി തിരുമല ദേവസ്ഥാനമാണെന്ന് സമ്മതിക്കേണ്ടിയും  വരും. 

 ഇതാദ്യമായാണ് ക്ഷേത്രത്തിന്റെ സ്വത്തുവിവരങ്ങൾ ട്രസ്റ്റ് പുറത്തുവിടുന്നത് . ഈ കോടിക്കണക്കിനു പുറമെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി 7123 ഏക്കർ ഭൂമിയും ക്ഷേത്രത്തിന്റെ പേരിലുണ്ട് . തീർന്നില്ല. 

തിരുപ്പതിയിൽ മാത്രം 40 ഏക്കർ  ഹൗസിങ് പ്ലോട്ടുകൾ, 960 കെട്ടിടങ്ങൾ , തിരുപ്പതിക്ക് സമീപമുള്ള ചന്ദ്രഗിരിയിൽ 2000 ഏക്കർ ഭൂമി , കൃഷിക്ക് മാത്രമായി 2231 ഏക്കർ സ്ഥലം ഇങ്ങനെ നീളുന്നു തിരുപ്പതി വെങ്കിടേശ്വരന്റെ സ്വത്തുവിവരപ്പട്ടിക . 1974 മുതൽ 2014 വരെ വിവിധ കാരണങ്ങൾ കൊണ്ട് 113 ഇടങ്ങളിലെ ഭൂമി വിറ്റിരുന്നു .എന്നാൽ   കഴിഞ്ഞ എട്ടു വർഷമായി ക്ഷേത്രത്തിന്റെ പേരിലുള്ള ഒരു ഭൂമിയും വിറ്റിട്ടുമില്ല .

ഇതൊന്നും കൂടാതെ വിവിധ ദേശസാൽകൃത ബാങ്കുകളിലായി 14000 കോടിയുടെ സ്ഥിരനിക്ഷേപം വേറെയും .ക്ഷേത്രത്തിലെ ദിവസ വരുമാനം 6 കോടിക്ക് മുകളിലാണ്  . ഏപ്രിൽ മാസത്തിനു ശേഷം മാത്രം ഭണ്ഡാരത്തിലേക്കുള്ള കാണിക്കയായി ലഭിച്ചത് 700 കോടി രൂപയാണ് !! 

നേരത്തെ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം കണ്ടെത്തിയതോടുകൂടി തിരുപ്പതി ക്ഷേത്രത്തേക്കാൾ സമ്പത്ത് ഇവിടെയുണ്ടെന്ന് രീതിയിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ക്ഷേത്രത്തിലെ നിലവറകൾ ഇനിയും തുറക്കാനിരിക്കെ ഇക്കാര്യത്തിൽ വ്യക്തമായ ഒരു അഭിപ്രായം  പറയാനും സാധിക്കില്ല.

പദ്മനാഭന്റെ നിധി ശേഖരത്തിന്റെ കണക്കുകൾ പുറത്തുവരാത്തിടത്തോളം കാലം ലോകത്തിലെ ഏറ്റവും സമ്പത്തുള്ള ക്ഷേത്രം ആന്ദ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രം തന്നെ !! 

Previous Post

ചൈന കണ്ട ഏറ്റവും വലിയ നേതാവിനെ കാണാനില്ല – ഷി ചിൻപിങ് എവിടെ?

Next Post

യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് ട്രംപിന്റെ നികുതി റിട്ടേൺ പ്രത്യേക സമിതിക്ക് കൈമാറി

Next Post
യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് ട്രംപിന്റെ നികുതി റിട്ടേൺ പ്രത്യേക സമിതിക്ക് കൈമാറി

യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് ട്രംപിന്റെ നികുതി റിട്ടേൺ പ്രത്യേക സമിതിക്ക് കൈമാറി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recommended

മുത്തു – പെണ്ണ് ആണായി ജീവിച്ച 37 വർഷങ്ങൾ !

മുത്തു – പെണ്ണ് ആണായി ജീവിച്ച 37 വർഷങ്ങൾ !

3 years ago
ayyappan post office

സ്വാമി അയ്യപ്പൻറെ പേരിലൊരു പോസ്റ്റ് ഓഫിസ്!

3 years ago

Popular News

    Connect with us

    Kerala News Hunt

    Kerala News Hunt is the best Malayalam news portal for the latest and breaking news stories from Kerala and beyond. We cover everything from politics and current affairs to sports and entertainment.

    Category

    • Featured
    • Hot News
    • International
    • Lifestyle
    • Popular
    • Sports
    • Uncategorized
    • World

    Follow Us On

    • About Us
    • Contact
    • Disclaimer
    • Home 1
    • Home 2
    • Home 3
    • Home 4
    • Home 5
    • Privacy Policy

    © 2025 JNews - Premium WordPress news & magazine theme by Jegtheme.

    No Result
    View All Result
    • About Us
    • Contact
    • Disclaimer
    • Home 1
    • Home 2
    • Home 3
    • Home 4
    • Home 5
    • Privacy Policy

    © 2025 JNews - Premium WordPress news & magazine theme by Jegtheme.