• About Us
  • Contact
  • Disclaimer
  • Home 1
  • Home 2
  • Home 3
  • Home 4
  • Home 5
  • Privacy Policy
Kerala News Hunt
No Result
View All Result
No Result
View All Result
Kerala News Hunt
No Result
View All Result
Home International

ചൈന കണ്ട ഏറ്റവും വലിയ നേതാവിനെ കാണാനില്ല – ഷി ചിൻപിങ് എവിടെ?

Sreerag by Sreerag
September 27, 2022
in International
0
xi jinping missing
0
SHARES
17
VIEWS
Share on FacebookShare on Twitter

കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യം അതിന്റെ ചരിത്രത്തിലെ നിർണായകമായ മറ്റൊരു ഘട്ടത്തിലേക്കു കടന്നതിന് പിന്നാലെ  അവിടത്തെ പ്രസിഡന്റ് ഷിചിൻപിങ് അപ്രത്യക്ഷനാകുന്നു ….

ഉസ്ബെക്കിസ്ഥാനിൽ നടന്ന ഷാങ്‌ഹായ് സഹകരണ ഉച്ചകോടിയുടെ ഔദ്യോഗിക സമാപനത്തിനു കാത്തുനിൽക്കാതെ ഷി മടങ്ങിയതും, അതിനുശേഷം പൊതുജന മധ്യത്തിൽ പ്രത്യക്ഷപ്പെടാത്തതും ലോകമാകെ ചർച്ച  ചെയ്യപ്പെടുന്നു …

എവിടെയാണ് ഷിജിൻപിങ് ?

ആരാണ് അദ്ദേഹത്തെ തടങ്കലിൽ ആക്കിയത് ?

യാഥാർഥ്യവും  അഭ്യൂഹങ്ങളും ഇടകലർത്തി നമുക്കൊന്നു  പരിശോധിക്കാം …

ചൈനയിൽ എന്താണ് സംഭവിക്കുന്നത്?

ഏകാധിപത്യ ചുറ്റുപാടിൽ ചൈന ഭരിക്കുന്ന പ്രസിഡന്റ് ഷി ചിൻപിങ്ങിനെ സൈനിക അട്ടിമറിയിലൂടെയോ രാഷ്ട്രീയ അട്ടിമറിയിലൂടെയോ പുറത്താക്കിയെന്ന അഭ്യൂഹങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. …

സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് ഇത്തരം റൂമറുകൾ പ്രചരിക്കുമ്പോഴും, ഔദ്യോഗികമായി ചൈനീസ് സർക്കാർ ഇതുവരെ ഒരു മറുപടിയും തന്നിട്ടില്ല എന്നതാണു ശ്രദ്ധേയം. വ്യാപകമായി പ്രചരിക്കുന്ന  ഈ  വാർത്തയെ നിഷേധിക്കാനോ ശരിവയ്ക്കാനോ അവർ തയാറായിട്ടില്ല….

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കള്‍ ആയ മുന്‍ പ്രസിഡന്റ് ഹു ജിന്താവോയും മുന്‍ പ്രധാനമന്ത്രി വെന്‍ ജിബാവോയും ചേര്‍ന്ന് മുന്‍ പൊളിറ്റ് ബ്യൂറോ അംഗം സോങ് പിങ്ങിനെ കൂട്ടുപിടിച്ച് സെന്‍ട്രല്‍  ഗാര്‍ഡ് ബ്യൂറോയുടെ (സി.ജി.ബി.) നിയന്ത്രണം ഏറ്റെടുത്തു.

അവർ  ചിൻപിങ്ങിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ തലപ്പത്ത് നിന്നും മാറ്റിയെന്നും, വീട്ടുതടങ്കലിലാക്കിയെന്നുമാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം.ബെയ്ജിങ് ഇപ്പോള്‍ സൈനികര്‍ പിടിച്ചെടുത്തിരിക്കുകയാണെന്നും, അവരുടെ കീഴിലാണെന്നും ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ ഇതിന്റെ  പിന്നിലെ വാസ്തവം എന്താണെന്ന് ആര്‍ക്കും അറിയില്ല.

ചൈനയുടെ മാത്രമല്ല, ലോകത്തിന്റെയാകെ ഗതി നിർണയിക്കാൻ പോന്നതായിരുന്നു ചൈനീസ് പ്രസിഡന്റ്  ചിൻപിങ്ങിന്റെ ഓരോ നീക്കങ്ങളും .

തികച്ചും ഏകാധിപത്യ ശൈലിയിൽ ഭരണം നടത്തിയ ചിൻപിങ്  ചൈനയുടെ സർവ്വാധിപതിയായി മാറുന്നതിൽ വിയോജിപ്പുള്ള ഒരു വിഭാഗമാണ്  ഈ ഒരു അട്ടിമറിക്ക് പിന്നിലെന്നും റിപ്പോർട്ടുകൾ ഉണ്ട് ..

സെപ്റ്റംബര്‍ 21-ാം തീയതി മാത്രം ചൈനയില്‍ 9583 വിമാനങ്ങള്‍ റദ്ദാക്കിയെന്നാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ദി എപക് ടൈംസ്’ എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്തെ വിമാനസര്‍വീസിന്റെ 60 ശതമാനത്തോളം റദ്ദാക്കിയെന്നു   ഹൈസ്പീഡ് റെയില്‍ സര്‍വീസ് നിര്‍ത്തിവെച്ചെന്നും ട്വിറ്ററിലടക്കം   പോസ്റ്റുകൾ പ്രചരിക്കുന്നുമുണ്ട്. എന്നാല്‍, പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളോ വാര്‍ത്താ ഏജന്‍സികളോ ചൈനീസ് മാധ്യമങ്ങളോ ഇക്കാര്യങ്ങൾ സ്‌ഥിരീകരിച്ചിട്ടില്ല .

ഉസ്ബെകിസ്താനില്‍നിന്ന് മടങ്ങിയെത്തിയ ഷി ജിന്‍പിങ്ങിനെ വിമാനത്താവളത്തില്‍ അറസ്റ്റുചെയ്യുകയും പി.എല്‍.എ.യുടെ മേധാവിത്വത്തില്‍നിന്ന് നീക്കുകയും  ചെയ്തുവെന്നാണ് പരക്കുന്ന   അഭ്യൂഹം…….

അതേസമയം, ഇത്തരത്തിലുള്ള പ്രചാരണം അര്‍ഥശൂന്യമാണെന്നാണ് ചൈനീസ് നിരീക്ഷകരുടെ അഭിപ്രായം. ഷി ജിന്‍പിങ്ങിനെപ്പോലെ ശക്തനായ നേതാവിനെ അട്ടിമറിക്കാന്‍, സ്വാധീനം കുറഞ്ഞ ഹു ജിന്താവോയ്ക്കും സംഘത്തിനും എളുപ്പമല്ലെന്ന് ഇവർ പറയുന്നു. 

അഴിമതിക്കെതിരായ നടപടിയെന്ന പേരില്‍ ഷി വിമര്‍ശകരായ  രണ്ട് മുന്‍ മന്ത്രിമാര്‍ക്ക് ഈ ആഴ്ച വധശിക്ഷയും  ലഭിച്ചിരുന്നു .  

ഇതിനു തൊട്ടുപിന്നാലെയാണ്  ഒരു കൂട്ടം സൈനിക വാഹനങ്ങൾ ബെയ്ജിങ്ങിലേക്കു നീങ്ങുന്ന  അസാധാരണ വിഡിയോയും  പുറത്തുവന്നത്….

വലിയ രീതിയിൽ  അവിടെ പുക ഉയരുന്നതും ഈ വിഡിയോയിൽ കാണാം. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന ഓഫിസിലോ മറ്റോ തീപിടിത്തമുണ്ടായെന്നാണ് ഈ  വീഡിയോയുടെ ടൈറ്റിൽ .  …

ഇപ്പോൾ ഷിജിൻപിങ് എവിടെയെന്നുള്ളത് ഒരു ചോദ്യം മാത്രമായി അവശേഷിക്കുന്നു …

അദ്ദേഹത്തെ തടങ്കലിലാക്കിയോ ?

ജീവനോടെയുണ്ടോ ? 

അതല്ല ഈ ഒക്ടോബര് 1 നു  വരാനിരിക്കുന്ന ചൈനീസ് നാഷണൽ  ഡേയുടെ  ഭാഗമായുള്ള സുരക്ഷാ വലയത്തിലാണോ ഷിജിൻപിങ്? 

ഒരു പക്ഷെ നാഷണൽ ഡേയുടെ സുരക്ഷാ ഉറപ്പിക്കാനെത്തിയ സൈനികവ്യൂഹങ്ങളാണോ  നമ്മൾ ആ വിഡിയോയിൽ കണ്ടത്? 

ഇതൊന്നുമല്ല  ലോകത്തെ നടുക്കിയ കോവിഡ് ഭീതിയിൽ  ഭയന്ന്  നാഷണൽ ഡേ വരെയുള്ള  മറ്റു  പരിപാടികൾ ഉപേക്ഷിച്ച് അദ്ദേഹം ക്വാറന്റൈനിൽ പോയത് തന്നെയാണോ ?

ചോദ്യങ്ങളും സംശയങ്ങളും നിരവധിയാണ്  എന്നാൽ  പൊതുവേ ആഭ്യന്തര വിഷയങ്ങൾ പുറത്തറിയിക്കാത്ത  ചൈനയുടെ ശൈലിവച്ച്, എന്താണ്  ശരിക്കും നടക്കുന്നത് എന്നറിയാനും   വഴിയില്ല … പക്ഷെ ഒരു കാര്യം ഉറപ്പാണ്  ….എന്തായാലും ചൈന ഇപ്പോൾ കലുഷിതമാണ് ….

Previous Post

മുത്തു – പെണ്ണ് ആണായി ജീവിച്ച 37 വർഷങ്ങൾ !

Next Post

തിരുപ്പതിയിലെ കോടിക്കിലുക്കം:85,705 കോടി ആസ്തി ; 14 ടൺ സ്വർണം; 7,123 ഏക്കർ ഭൂസ്വത്ത്!

Next Post
thirupathi temple worth

തിരുപ്പതിയിലെ കോടിക്കിലുക്കം:85,705 കോടി ആസ്തി ; 14 ടൺ സ്വർണം; 7,123 ഏക്കർ ഭൂസ്വത്ത്!

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recommended

thirupathi temple worth

തിരുപ്പതിയിലെ കോടിക്കിലുക്കം:85,705 കോടി ആസ്തി ; 14 ടൺ സ്വർണം; 7,123 ഏക്കർ ഭൂസ്വത്ത്!

3 years ago
Brazil Land Slide

ബ്രസീലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 91 പേരെ കാണാതായി

3 years ago

Popular News

    Connect with us

    Kerala News Hunt

    Kerala News Hunt is the best Malayalam news portal for the latest and breaking news stories from Kerala and beyond. We cover everything from politics and current affairs to sports and entertainment.

    Category

    • Featured
    • Hot News
    • International
    • Lifestyle
    • Popular
    • Sports
    • Uncategorized
    • World

    Follow Us On

    • About Us
    • Contact
    • Disclaimer
    • Home 1
    • Home 2
    • Home 3
    • Home 4
    • Home 5
    • Privacy Policy

    © 2025 JNews - Premium WordPress news & magazine theme by Jegtheme.

    No Result
    View All Result
    • About Us
    • Contact
    • Disclaimer
    • Home 1
    • Home 2
    • Home 3
    • Home 4
    • Home 5
    • Privacy Policy

    © 2025 JNews - Premium WordPress news & magazine theme by Jegtheme.