• About Us
  • Contact
  • Disclaimer
  • Home 1
  • Home 2
  • Home 3
  • Home 4
  • Home 5
  • Privacy Policy
Kerala News Hunt
No Result
View All Result
No Result
View All Result
Kerala News Hunt
No Result
View All Result
Home Lifestyle

ഹാർട്ട് അറ്റാക്ക് ഇന്ത്യക്കാരെ അറ്റാക്ക് ചെയ്യാൻ എന്താണ് കാരണം?

Lekha by Lekha
December 12, 2022
in Lifestyle
0
young indians dying from heart attack
0
SHARES
36
VIEWS
Share on FacebookShare on Twitter

എന്താണ്  കാർഡിയാക് അറസ്റ്റ്? എങ്ങനെയാണു നമ്മുക്ക് ഹാർട്ട് അറ്റാക്കിനെ തടഞ്ഞുനിർത്താൻ പറ്റുന്നത് ?

കന്നഡ സൂപ്പർ താരം   പുനീത് രാജ് കുമാറും   പോപ്പുലർ ടിവി ആക്ടർ സിദ്ധാർത്ഥ് ശുക്ലയും  മരണപ്പെട്ടത്  കാർഡിയാക് അറസ്റ്റ് മൂലമായിരുന്നു.ബാംഗ്ലൂരിലെ ഒരു സ്വകാര്യം ആശുപത്രിയുടെ ഹാർട്ട് അറ്റാക്ക് പ്രിവൻഷൻ പ്രോഗ്രാമിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയായിരുന്നു പുനീത് രാജ്‌കുമാർ .      ഞെട്ടിക്കുന്ന വസ്തുതയെന്തെന്നാൽ ഇന്ത്യയിൽ ഇങ്ങനെ മരിക്കുന്നവരിൽ ഭൂരിഭാഗവും യുവാക്കളായിരുന്നു !! എന്നാൽ എന്തുകൊണ്ടാണ് ഇന്ത്യയിലെ  യുവാക്കൾ ഇങ്ങനെ  ഹൃദയാഘാതം മൂലം  മരിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ ?

 നമുക്ക് നോക്കാം  ഇന്ത്യയിലെ യുവാക്കളിൽ ഈയിടെയായി ഹാർട്ട് അറ്റാക്ക് കൂടാനുള്ള കാരണമെന്തെന്ന്   ??

ഹൃദ്രോഗങ്ങൾ പറയമായവർക്ക് മാത്രം  വരുന്നതാണെന്ന് വിശ്വസിക്കുന്നവരായിരുന്നു നാമെല്ലാവരും എന്നാൽ പഠനങ്ങൾ പ്രകാരം രാജ്യത്ത് അറ്റാക്ക് കാരണം മരണപ്പെടുന്നത്തിൽ   ആയിരത്തിലധികം പേരും ചെറുപ്പക്കാർ തന്നെയാണ്  

ഈയിടെ പ്രയാബധമന്യേ എല്ലാവരും ജിമ്മിൽ പോവുന്ന ഒരു ട്രെൻഡ് തന്നെ ഉണ്ടായിരുന്നു .  എന്നാൽ ഈ അമിത വർക്ക് ഔട്ടും വെയിറ്റെടുക്കലും കാർഡിയാക് അറസ്റ്റിലേക്ക് നയിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു .കോവിടിന്റെ വരവോടുകൂടി ഇന്ത്യയിൽ രോഗികളുടെ എണ്ണവും ഗണ്യമായി വർധിച്ചിരുന്നു .കോവിഡ് വരാതിരിക്കാനായി  വാക്സിനെടുത്തവർക്കും ഇത്തരത്തിൽ  പല രോഗങ്ങളും ഉണ്ടായതായി റിപ്പോർട്ട് ചെയ്തിരുന്നു . വാക്സിനെടുത്ത പലർക്കും ഹൃദ്രോഗ സാധ്യതയും കൂടി . 

എന്നാൽ നിങ്ങൾക്കൊരു കാര്യമറിയുമോ  Accept ചെയ്യാൻ ബുദ്ധിമുട്ടാണെങ്കിൽ കൂടെയും ഇന്ത്യക്കാരാണ് ഹൃദ്രോഗികളുടെ എണ്ണത്തിൽ  മറ്റ് രാജ്യങ്ങളെക്കാൾ കൂടുതൽ ഉള്ളത്  . ഇക്കാര്യത്തിൽ  ചൈനയേക്കാളും ജപ്പാനെക്കാളും ഒക്കെ ഒരുപാട് മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. വേറൊരു ഞെട്ടിക്കുന്ന കാര്യം എന്തെന്നാൽ മറ്റു രാജ്യക്കാരെ അപേക്ഷിച്ച് ഇന്ത്യക്കാർക്ക് 8 മുതൽ 10 വര്ഷം മുന്നേ തന്നെ ഹാർട്ട് അറ്റാക്ക് വരുന്നു . 

എന്താണ് ഇതിന് പിന്നിലെ കാരണം ?? 

IIT  മദ്രാസ് നടത്തിയ സ്റ്റഡി പ്രകാരം ജെനറ്റിക്സ് ആണ് ഹാർട്ട്  അറ്റാക്ക് ഉണ്ടാവാനുള്ള മെയിൻ  കാരണം . 750 ലേറെ dna സാംപിൾസ്  പഠനത്തിന് വിധേയമാക്കിയതിലൂടെയായിരുന്നു ഈ കണ്ടെത്തൽ .  40 മുതൽ 50 ശതമാനം വരെ ഇന്ത്യക്കാരിൽ ഹാർട്ട് അറ്റാക്കിലേക്ക് നയിക്കുന്ന ജാനറ്റിക് വേരിയേഷൻസ് നിലനിൽക്കുന്നുണ്ട് . CHGA promoter haplo എന്ന ജീൻ 

ഇന്ത്യൻ പോപ്പുലേഷനിൽ  പ്രകടമായി കാണാൻ സാധിക്കുമെങ്കിലും ഈ ജീൻ ഒരിക്കലൂം യുവാക്കളിലെ  ഹാർട്ട് കംപ്ളെയ്ൻമെൻറ്സ് ന്റെ സാധ്യത കാണിച്ചു തരുന്നില്ല . 

പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഇന്ത്യയിൽ യുവാക്കളെ ഹാർട്ട് അറ്റാക്കിന് ഇരയാക്കുന്നത് !! 

1 . സ്ട്രെസ്സ് & ഉറക്കമില്ലായ്മ 

2 . വ്യായാമമില്ലായ്മ & അമിതാഹാരം 

3 . പുകവലി , മദ്യപാനം , മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം 

1 . സ്ട്രെസ്സ് & ഉറക്കമില്ലായ്മ 

നിങ്ങളിലെത്ര പേർ ദിവസവും എട്ട് മണിക്കൂർ ഉറങ്ങാറുണ്ട് ?

ഇന്ത്യയിലെ യുവാക്കൾ ബാക്കിയുള്ളവരെ അപേക്ഷിച്ച് സ്‌ട്രെസ്സുഫുള്ളായ ജീവിതമാണ് നയിക്കുന്നതെന്നാണ് ഡോക്ടർമാർ അവകാശപ്പെടുന്നത് . ഉറക്കമില്ലായ്മ ഹാർട്ട് അറ്റാക്ക് ഉണ്ടാക്കാൻ ധാരാളമാണ് .1990 നോട് കമ്പയർ ചെയ്യുമ്പോൾ ആൺസൈറ്റി ഡിസോർഡേഴ്സ് ഉള്ളവരുടെ എണ്ണം 2022 ൽ ഇരട്ടിയാണ് . സോഷ്യൽ മീഡിയയും ചുറ്റും വേഗത്തിൽ മത്സരിച്ച്  ഓടിക്കൊണ്ടിരിക്കുന്ന ലോകവും അൺസൈറ്റി ഉണ്ടാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ ..

പേർസണൽ ലൈഫിലും പ്രോഫഷണൽ ലൈഫിലും ഫോണിൽ നോക്കിനിൽക്കാൻ ഇഷ്ടപ്പെടുന്നവരാണ് അധികപേരും . പുറം ലോകവുമായുള്ള ബന്ധവും തീരെ കുറവ് . ഫോൺ പൂർണ്ണമായും ഒഴിവാക്കാൻ നമുക്ക് ആർക്കും കഴിയില്ല. എന്നാലും ഉപയോഗം കുറയ്‌ക്കുന്നവരിൽ ആൺസൈറ്റി ഇഷ്യൂസ് കുറയുന്നുവെന്നും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട് . 

IT , മീഡിയ സെക്ടറുകളിൽ ജോലി ചെയ്യുന്നവർക്കാണ് ഏറ്റവും കൂടുതൽ ഹാർട്ട് പ്രോബ്ലംസ് വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. ടാർഗറ്റും ഗോൾസും സെറ്റ് ചെയ്തുള്ള ഓഫീസ് ലൈഫ് മൈൻഡ് വേഗം സിക്ക് ആക്കുകയും ആൺസൈറ്റി കൂട്ടുകയും ചെയ്യുന്നു . ഇതൊക്കെ പോരെ ഉറക്കം പോവാൻ ?? 

ഉറക്കത്തെ പറ്റി പറയുമ്പോൾ വെറുതെ അങ്ങനെ അങ്ങ് കിടന്ന് ഉറങ്ങിയാലും പോരല്ലോ ?? സാറ്റിസ്ഫാക്ഷൻ കിട്ടണമെങ്കിൽ ക്വാണ്ടിറ്റിയും ക്വാളിറ്റിയും  നന്നാവണം . ഉറക്കക്കുറവിന്  കൊളസ്‌ട്രോൾ ബി.പി എന്നിവ കൂട്ടാൻ കഴിയും . ഇന്ത്യയിലെ 88 ശതമാനം ഇന്ത്യക്കാരും ജോലിയിൽ സ്ട്രെസ് അനുഭവിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട് . ഫൈനാൻഷ്യൽ സെക്യൂരിറ്റിയെപ്പറ്റിയുള്ള പേടിയും ജോലി പോകുമോ എന്നുള്ള പേടിയും ഇതിൽ പെടും . 

75 ശതമാനം പേരും തങ്ങളുടെ മെഡിക്കൽ കണ്ടീഷനെ പറ്റി മറ്റൊരാളോട് ഷെയർ ചെയ്യാനും ആഗ്രഹിക്കുന്നില്ല . കോവിഡ് ന്റെ വരവിന് ശേഷം ഈയൊരു അവസ്ഥ ഭീകരമായിരുന്നു. സോഷ്യൽ ഐസൊലേഷനും ലോക്ക്ഡൗൺസും , റെസ്ട്രിക്ഷനുകളും പ്രായഭേദമന്യേ എല്ലാവരുടെയും മെന്റൽ ഹെൽത്തിനെ കടന്നാക്രമിച്ചിരുന്നു . 

2 . വ്യായാമമില്ലായ്മ & അമിതാഹാരം 

വ്യായാമമില്ലാത്ത ശരീരം ചെകുത്താന്റെ വാസസ്ഥലമാണെന്ന് ഒരു ചൊല്ലുതന്നെ ഉണ്ടല്ലോ . ഫിസിക്കലി എൻഗേജിങ് ആയ ആക്ടിവിറ്റിസിൽ ഏർപ്പെടാത്തവരിൽ   ഹാർട്ട് അറ്റാക്ക്  സ്ട്രോക്ക് എന്നിവ വരാനുള്ള സാധ്യത ബാക്കിയുള്ളവരെ അപേക്ഷിച്ച് കൂടുതലാണ് . ഒരു മനുഷ്യൻ 150 മിനുട്ടെങ്കിലും വ്യായാമങ്ങളിൽ ഏർപ്പെടണമെന്നാണ്  who നിർദ്ദേശിക്കുന്നത് .  എന്നാൽ 41 ശതമാനം ഇന്ത്യക്കാരും ഈ ഒരു സംഗതി ഫോളോ ചെയ്യാത്തവരാണ് . ആകെ ജനസംഖ്യയുടെ 33 ശതമാനത്തിനും വർക്ഔട്ട് ചെയ്യാനാവാത്തത് വർക്ക് പ്രഷർ കൊണ്ടാണത്രേ !! 

ശെരിക്കും  നമ്മൾ ജീവിക്കാൻ വേണ്ടിയാണോ ? അതോ മരിക്കാൻ വേണ്ടിയാണോ ജോലി ചെയ്യുന്നത് …. ??

എക്സർസൈസ് ചെയ്യാൻ കൂടെ സമയമില്ലാത്ത രീതിയിൽ അത്രയും ബിസി ആയികൊണ്ടിരിക്കുകയാണ് നമ്മൾ എല്ലാവരും ഡേ റ്റു ഡേ ലൈഫിൽ ശരിയല്ലേ ?? 

അൻപത് വർഷങ്ങൾക്ക് മുൻപ് നമ്മൾക്ക് ഇത്രയേറെ വെറൈറ്റി ഫുഡ്സ് അവൈലബിൾ അല്ലായിരുന്നു . ഗ്രീൻ റെവലൂഷനും മറ്റും കാരണം ഭക്ഷണം ഇല്ലാത്ത അവസ്ഥ സോൾവ് ആയെങ്കിലും യഥാർത്ഥ പ്രശ്നം അവിടെ തുടങ്ങി !! 

നമ്മൾ ഇന്ത്യക്കാർ കാർബോ ഹൈഡ്രേറ്റുകൾ ധാരാളമായുള്ള ഭക്ഷണം കഴിക്കുന്നവരാണ് . ഈ ഭക്ഷണത്തിൽ പ്രൊറ്റീനിന്റെ അളവ് വളരെ കുറവുമായിരിക്കും. പഠനങ്ങൾ കാണിക്കുന്നത് ഇന്ത്യക്കാരാണ് ഏറ്റവും കുറഞ്ഞ അളവിൽ പ്രോടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് എന്നാണ് . വെറും 47 ഗ്രാം പ്രോടീൻ മാത്രമേ  നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ ദിവസവും ഉള്ളിലെത്തുന്നുള്ളു.   തൊണ്ണൂറുകളുടെ തുടക്കത്തിൽ ഇത് 60 ഗ്രാം എങ്കിലും ഉണ്ടായിരുന്നു എന്നോർക്കണം . 

വർഷങ്ങൾ കടന്ന് പോകുമ്പോൾ അറിഞ്ഞോ അറിയാതെയോ കുറയ്‌ക്കേണ്ട കാർബോ ഹൈഡ്രേറ്റിന്റെ അളവ് നമ്മൾ കൂട്ടുകയും പ്രോട്ടീനിന്റെ അളവ് കുറക്കുകയും ആണ് ചെയ്തു വരുന്നത് . വല്ലാത്തൊരു ജീവിതം തന്നെ അല്ലെ ?? 

100 വർഷം  മുൻപ്പ് ഇന്ത്യയിൽ ജീവിച്ചിരിക്കുന്നവർ ഒരു മാസം എത്ര ഷുഗർ കഴിച്ചിരുന്നുവോ അത്രയും അളവ് ഷുഗർ ഇപ്പോൾ ദിനം പ്രതി  നമ്മളുടെ ഉള്ളിൽ ചെല്ലുന്നുവെന്ന് പറഞ്ഞാലും അത്ഭുതപ്പെടേണ്ടതില്ല .

പ്രോസസ്സ് ചെയ്ത് വരുന്ന ഭക്ഷണ സാധങ്ങൾ ജോലി ഭാരം കുറയ്ക്കുന്നുണ്ടെങ്കിലും അതിൽ എത്ര മാത്രം  സുരക്ഷിതത്വം ഉണ്ടെന്നത്

ഉത്തരം കിട്ടാത്ത ചോദ്യമാണ് . 

ഇൻസ്റ്റന്റ് നൂഡിൽസ് , പിസ്സ , ബിസ്കറ്റ്‌സ് , ചോക്കലേറ്റ്സ് എന്നിവ വാങ്ങി കഴിക്കുന്നതിൽ നമുക്കൊന്നിനും ഒരു മടിയും ഉണ്ടാവാറില്ല. ഇതുകൊണ്ടൊക്കെ തന്നെയാവണം ഏതാണ് നല്ല ഭക്ഷണം എന്ന കാര്യത്തിൽ വേണ്ടത്ര ബോധം ഇന്ത്യക്കാർക്ക് കുറവാണെന്ന് പഠനങ്ങളും വ്യക്തമാക്കുന്നുണ്ട് . 

ഇഷ്ട താരങ്ങൾ അഭിനയിക്കുന്ന പരസ്യങ്ങളും ഇങ്ങനെ അൺഹെൽത്തി ഫുഡ് വാങ്ങി കഴിക്കാൻ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നുണ്ട് .  ഹോർലിക്‌സും ബോൺവിറ്റയും, ബൂസ്റ്റും  കഴിച്ച് ആരെങ്കിലും  സ്ട്രോങ്ങറും  , ടോളറും  , ഷാർപ്പും ആയതായി അറിയാമോ ?????   

 3 . പുകവലി , മദ്യപാനം , മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം 

മൂന്നാമത്തെയും അവസാനത്തെയും കാരണമാണ് പുകവലിയും മദ്യപാനവും മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗവും . ഹൃദ്രോഗികളായി മരിക്കുന്ന നാലിൽ ഒരാളും പുകവലിക്കുന്നവരാണ് . 

സിഗരറ്റിൽ അടങ്ങിയിട്ടുള്ള നിക്കോട്ടിൻ , അമോണിയ , കാർബൺ മോണോക്‌സൈഡ് , ലെഡ് , ബെൻസീൻ എന്നിവ ബ്ലഡ് വെസ്സലുകളെ തളർത്തുകയും നിര്ജീവമാക്കുകയും ചെയ്യുന്നു . ഇതൊക്കെയും പല കാർഡിയോവാസ്‌കുലാർ അവസ്ഥകളിലേക്കും നമ്മെ നയിക്കും . 

പുകവലി പോലെ മദ്യപാനവും ഹൃദ്രോഗം പോലുള്ള അവസ്ഥകളിലേക്ക് മനുഷ്യനെ നയിക്കാറുണ്ട് . മദ്യപിക്കുമ്പോൾ ഒറ്റയടിക്കാണ് ഹാർട്ട് റേറ്റ് ബ്ലഡ് പ്ലെഷർ എന്നിവ കൂടുക .  കഴിഞ്ഞ ദശകങ്ങളെ അപേക്ഷിച്ച് ഇപ്പോൾ പുകവലിക്കാരുടെ എണ്ണം 33 ശതമാനത്തോളം വർധിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . പുകവലി പോലെ മദ്യപിക്കുന്നവരുടെ എണ്ണവും 55 ശതമാനം വരെ വർധിച്ചിട്ടുണ്ട് . 

വർധിച്ചുവരുന്ന സ്‌ട്രെസും അൺസൈറ്റിയും പുകവലിയിലേക്കും മദ്യപാനത്തിലേക്കും നയിക്കുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു . 

ആൽക്കഹോളിനൊപ്പം തന്നെ സോഫ്റ്റ് ഡ്രിങ്ക്സ് , കാഫയ്‌നുകൾ , സപ്പ്ളിമെൻറ്സ് തുടങ്ങിയവയുടെ ഉപയോഗവും യുവാക്കളുടെ ഇടയിൽ കൂടിവരുന്നുണ്ട് . പ്രീ വർക്ക് ഔട്ട് കാഫെയ്‌നുകളും പ്രോടീൻ പൗഡറുകളും ഹാർട്ടിനെയും മറ്റ് ആന്തരികാ അവയവങ്ങളെയും നെഗട്ടീവായി തന്നെ ബാധിക്കാറുണ്ട് .  

കോവിഡ്  19 ബാധിച്ചവരിൽ മറ്റ് അസുഖങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കേട്ടിട്ടില്ലേ ? ഇത് ശെരിയെന്ന് സ്ഥാപിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക് . ഹാർട്ട് അറ്റാക്കും മറ്റ് മാരക രോഗങ്ങളും ഏറ്റവും കൂടുതൽ വരുന്നതും മോശമായി ബാധിക്കുന്നതും കോവിഡ് ബാധിച്ച ആളുകളെയാണ് . 

ഹാർട്ട് അറ്റാക്കും കാർഡിയക്ക് അറസ്റ്റും തടയാൻ സാധിക്കുമെന്ന് പറയുന്നവരാണ് അധിക ഡോക്ടർമാരും .  ജനിതക പരമായ വ്യത്യാസങ്ങൾ നിലനിൽക്കുന്നതിനാൽ ഇത്തരം രോഗങ്ങൾ വരാനുള്ള  സാധ്യത  നമ്മൾക്ക് തള്ളിക്കളയാനാവില്ല . പക്ഷെ രോഗം വരാതെ ശ്രെദ്ധിക്കാനും വന്നാൽ പെട്ടെന്ന് തന്നെ കണ്ടെത്താനും കഴിയും .

ഹാർട്ട് അറ്റാക്കിന് മുൻപ് താഴെപറയുന്ന ലക്ഷണങ്ങൾ നമ്മുടെ ശരീരത്തിൽ കാണാൻ സാധിക്കും.

  • നെഞ്ച് വേദന 
  • അമിതമായി വിയർക്കുക 
  • താടിയെല്ല് വേദനിക്കുക 
  • ഓക്കാനം, ദഹനക്കേട്, നെഞ്ചെരിച്ചിൽ, അല്ലെങ്കിൽ വയറുവേദന
  • തലകറക്കം
  • നിർത്താതെയുള്ള ചുമ

തുടങ്ങിയ  ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ  വൈദ്യസഹായം തേടുക .

ഹാർട്ട് അറ്റാക്കിനെ തടയാൻ നല്ല ജീവിത രീതി പിന്തുടരുക. നന്നായി ഉറങ്ങുക, നല്ല ആഹാരം കൃത്യമായ ഇടവേളകളിൽ കഴിക്കുക , വ്യായാമം ശീലമാക്കുക . ഇവയൊക്കെയും ഹാർട്ട് അറ്റാക്ക് മാത്രമല്ല എല്ലാ രോഗങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കും . 

Previous Post

ഇഷ അംബാനി ; അച്ഛന്റെ മകൾ 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recommended

Tornado strikes German city

ജർമ്മനിയിലെ പാഡർബോണിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ നൂറുകണക്കിന് പേർക്ക് പരിക്കേറ്റു

3 years ago
മുത്തു – പെണ്ണ് ആണായി ജീവിച്ച 37 വർഷങ്ങൾ !

മുത്തു – പെണ്ണ് ആണായി ജീവിച്ച 37 വർഷങ്ങൾ !

3 years ago

Popular News

    Connect with us

    Kerala News Hunt

    Kerala News Hunt is the best Malayalam news portal for the latest and breaking news stories from Kerala and beyond. We cover everything from politics and current affairs to sports and entertainment.

    Category

    • Featured
    • Hot News
    • International
    • Lifestyle
    • Popular
    • Sports
    • Uncategorized
    • World

    Follow Us On

    • About Us
    • Contact
    • Disclaimer
    • Home 1
    • Home 2
    • Home 3
    • Home 4
    • Home 5
    • Privacy Policy

    © 2025 JNews - Premium WordPress news & magazine theme by Jegtheme.

    No Result
    View All Result
    • About Us
    • Contact
    • Disclaimer
    • Home 1
    • Home 2
    • Home 3
    • Home 4
    • Home 5
    • Privacy Policy

    © 2025 JNews - Premium WordPress news & magazine theme by Jegtheme.