• About
  • Advertise
  • Careers
  • Contact
Wednesday, March 22, 2023
No Result
View All Result
NEWSLETTER
Kerala News Hunt
  • Home
  • International
  • Popular
  • Home
  • International
  • Popular
No Result
View All Result
Kerala News Hunt
No Result
View All Result
Home Popular

നിയമസഭ പാസാക്കിയ നിയമം മുഖ്യമന്ത്രിക്ക് എങ്ങനെ പിന്‍വലിക്കാനാവുമെന്ന് എം.കെ മുനീര്‍

by Lekha
May 23, 2022
in Popular
0
0
SHARES
16
VIEWS
Share on FacebookShare on Twitter

നിയമസഭ പാസാക്കിയ ഒരു നിയമം മുഖ്യമന്ത്രി എങ്ങനെ പിന്‍വലിക്കുമെന്ന് മുസ് ലിം ലീഗ് ഉന്നതാധികാരസമിതി അംഗം എം.കെ മുനീര്‍.

സിഎഎ കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതാണ് എന്നിട്ട് ഇതുവരെ പിന്‍വലിച്ചിട്ടില്ല. നിയമസഭയില്‍ പറഞ്ഞ ഉറപ്പുകള്‍ പാലിക്കാത്ത മുഖ്യമന്ത്രി പുറത്തു നല്‍കുന്ന ഉറപ്പുകള്‍ എങ്ങനെ വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു.

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട നിയമം നിയമസഭ പാസാക്കിയതാണ്. ഓര്‍ഡിനന്‍സ് സഭയില്‍ വന്നപ്പോള്‍ തന്നെ ഞങ്ങള്‍ അതിനെ എതിര്‍ത്തതാണ്. അതൊന്നും പരിഗണിക്കാതെ ബില്ല് പാസാക്കി ഗവര്‍ണര്‍ക്ക് അയച്ച ശേഷം പുറത്തിറങ്ങി അത് നടപ്പാക്കില്ലെന്ന് പറയുന്നതില്‍ എന്ത് വിശ്വാസ്യതയാണുള്ളതെന്ന് മുനീര്‍ ചോദിച്ചു. അങ്ങനെയാണെങ്കില്‍ നിയമസഭ പിരിച്ചുവിട്ട് പുറത്തുനിന്ന് കാര്യങ്ങള്‍ തീരുമാനിച്ചാല്‍ പോരേ എന്നും അദ്ദേഹം ചോദിച്ചു.

വഖഫ് ബോര്‍ഡ് വിഷയത്തില്‍ ലീഗ് ഉന്നയിച്ച എല്ലാ പ്രശ്‌നങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മുഖ്യമന്ത്രി നല്‍കിയ ഒരു ഉറപ്പും ഞങ്ങള്‍ വിശ്വാസത്തിലെടുക്കുന്നില്ല. ലീഗ് സ്വന്തമായി പ്രക്ഷോഭം തുടരും. മതസംഘടനകള്‍ക്ക് സ്വതന്ത്രമായി നിലപാട് സ്വീകരിക്കാന്‍ അവകാശമുണ്ട്. അതില്‍ ലീഗ് ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്‌ലിം ലീഗ് എന്നും സമുദായ ഐക്യത്തിന് വേണ്ടി നിലകൊണ്ട പ്രസ്ഥാനമാണ്. ആദ്യം വിവിധ സമുദായങ്ങള്‍ക്കിടയിലും ഇപ്പോള്‍ സമുദായത്തിനകത്തും ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നത് ആരാണെന്ന് ജനങ്ങള്‍ക്കറിയാം. അറബ് ഭാഷക്ക് വേണ്ടി മൂന്ന് സഹോദരന്‍മാര്‍ രക്തസാക്ഷികളായ പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ്. അന്ന് തീരുമാനം പിന്‍വലിപ്പിക്കാന്‍ ലീഗിന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഈ തീരുമാനവും പിന്‍വലിപ്പിക്കുമെന്നും മുനീര്‍ പറഞ്ഞു.

Lekha

Lekha

Next Post
പൊട്ടിപ്പുറപ്പെടുന്നത് തടയാനുള്ള ശ്രമങ്ങൾ ശക്തമാകുമ്പോൾ യുകെയിൽ കൂടുതൽ കുരങ്ങുപനി കേസുകൾ പ്രഖ്യാപിക്കും.

പൊട്ടിപ്പുറപ്പെടുന്നത് തടയാനുള്ള ശ്രമങ്ങൾ ശക്തമാകുമ്പോൾ യുകെയിൽ കൂടുതൽ കുരങ്ങുപനി കേസുകൾ പ്രഖ്യാപിക്കും.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recommended

ടെക്‌സാസ് സ്‌കൂളിൽ വെടിവെപ്പ്: 19 കുട്ടികളും 2 മുതിർന്നവരും കൊല്ലപ്പെട്ടു

ടെക്‌സാസ് സ്‌കൂളിൽ വെടിവെപ്പ്: 19 കുട്ടികളും 2 മുതിർന്നവരും കൊല്ലപ്പെട്ടു

10 months ago
കൊവിഡ്: രോഗങ്ങളും ഭക്ഷ്യക്ഷാമവും കാരണം ഉത്തരകൊറിയക്കാർ ദുരിതമനുഭവിക്കുന്നു.

കൊവിഡ്: രോഗങ്ങളും ഭക്ഷ്യക്ഷാമവും കാരണം ഉത്തരകൊറിയക്കാർ ദുരിതമനുഭവിക്കുന്നു.

10 months ago

Popular News

    Connect with us

    Kerala News Hunt

    © 2022 keralanewshunt | All Rights Reserved

    Navigate Site

    • About
    • Advertise
    • Careers
    • Contact

    Follow Us

    No Result
    View All Result
    • Home
    • World
    • Entertainment

    © 2022 keralanewshunt | All Rights Reserved