• About Us
  • Contact
  • Disclaimer
  • Home 1
  • Home 2
  • Home 3
  • Home 4
  • Home 5
  • Privacy Policy
Kerala News Hunt
No Result
View All Result
No Result
View All Result
Kerala News Hunt
No Result
View All Result
Home Featured

ഇഷ അംബാനി ; അച്ഛന്റെ മകൾ 

Lekha by Lekha
December 12, 2022
in Featured
0
isha ambani
0
SHARES
20
VIEWS
Share on FacebookShare on Twitter

ഇന്ത്യയിലെ തന്നെ ഫാസ്റ്റസ്റ്റ് ഗ്രോയിങ് നെറ്റ്വർക്കായ   ജിയോ തുടങ്ങിയത് മുകേഷ് അംബാനിയാണെങ്കിലും അതിന് പിന്നിൽ വേറൊരു അംബാനിയാണ്  . അതാരാണെന്നല്ലേ ??

2022 ലാണ് മുകേഷ്  അംബാനിയുടെയും നിത്യ അംബാനിയുടെയും   മകൾ ഇഷ അംബാനി റിലൈൻസ് റീറ്റെയ്ൽ വെഞ്ച്വേഴ്‌സ് ന്റെ മാനേജിങ് ഡയറക്ടറായി ചുമതലയേൽക്കുന്നത് .അതും പാരമ്പര്യമായി കിട്ടുന്ന ബിസിനസ്സുകൾ കുടുംബത്തിലെ ആൺമക്കൾ ഏറ്റെടുക്കുന്ന  ഇക്കാലത്ത് .

1991 ഒക്ടോബർ 23 നാണ് ഇഷ അംബാനി അംബാനി കുടുംബത്തിലേക്ക് കടന്നു വരുന്നത് . അവൾ തന്റെ നാല് സഹോദരന്മാരോടൊപ്പം സന്തോഷത്തോടെ വളർന്നു . ജനിച്ചത് ഇന്ത്യയിലെ തന്നെ സമ്പന്നമായ ഒരു കുടുംബത്തിലാണെങ്കിലും ലളിതമായ ജീവിത ശൈലിയായിരുന്നു അവർ പിന്തുടർന്നിരുന്നത് . ഇതിനെല്ലാം കാരണം അവരുടെ ‘അമ്മ നിത അംബാനിയായിരുന്നു . നിത അഞ്ച് രൂപ മാത്രമായിരുന്നു തന്റെ മക്കൾക്ക് സ്കൂൾ കാന്റീനിൽ സ്പെൻഡ്‌ ചെയ്യാൻ കൊടുത്തിരുന്നത് . ഞായറാഴ്ചകളിൽ എത്ര തിരക്കാണെങ്കിലും അച്ഛൻ മുകേഷ് തന്റെ മക്കളുടെ  കൂടെ ഹോം വർക്ക് സോൾവ് ചെയ്യാൻ ഇരിക്കുമായിരുന്നു . 

സ്കൂൾ സ്കിപ്പ് ചെയ്യാനോ ക്‌ളാസ് കട്ട് ചെയ്യാനോ അംബാനിയും നിതയും മക്കളെ അനുവദിച്ചിരുന്നില്ല . ഇതിനെല്ലാം പുറമെ സ്ട്രിക്റ്റായ ഒരു ഡെയിലി റൂട്ടിനും അവർ ഫോളോ ചെയ്തിരുന്നു .കോളേജിൽ പോകാൻ  പബ്ലിക് ട്രാൻസ്പോർട്ടുകൾ ഉപയോഗിച്ചിരുന്ന കാലവും അവർക്കുണ്ട് .

സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം ഇഷ യേൽ യൂണിവേഴ്സിറ്റിയിൽ നിന്നും സൈക്കോളജിയിലും സൗത്ത് ഏഷ്യൻ സ്റ്റഡീസിലും തന്റെ ഡബിൾ മേജർ പൂർത്തിയാക്കി . തൊട്ടടുത്ത വർഷം  അവർ തന്റെ ആദ്യ പൊതു പരിപാടിയിൽ പ്രത്യക്ഷപ്പെട്ടു .നവംബറിൽ പാരീസിൽ വച്ച് നടക്കുന്ന  ലെ ബാൽ ഡെസ് ഡെബുടെന്റസ് എന്ന ഫാഷൻ ഷോയിലായിരുന്നു അത് . 

ഇതൊരു ഇൻവൈറ്റ് ഒൺലി ഡാൻസ്  പ്രോഗ്രാം ആയിരുന്നു . ലോകത്തെമ്പാടും  ആകെ തിരഞ്ഞെടുക്കപ്പെട്ട 20 പെൺകുട്ടികളിൽ ഒരാൾ ഇന്ത്യക്കാരിയായ ഇഷ ആയിരുന്നു . 

ഇന്ത്യയിലെ മികച്ച ബിസിനസ്സ്മാന്റെ മകൾ ഇന്ത്യയിലെ മികച്ച മൊബൈൽ നെറ്റ് വർക്കിന്റെ അമരക്കാരിയായ കഥ ഇനിയാണ് തുടങ്ങുന്നത് .

ഇത്തരം മികച്ച വീഡിയോകൾക്കായി ഉപ്പിലിട്ടത് ചാനൽ  ഇനിയും സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ഉടൻ സബ്സ്ക്രൈബ് ചെയൂ….

2011 ൽ ഹോളിഡേയ്ക്കായി വീട്ടിൽ എത്തിയ സമയം . തന്റെ അസൈന്മെന്റുകൾ കമ്പ്ലീറ്റ് ചെയ്യാൻ അവർ നന്നേ ബുദ്ധിമുട്ടി . 

വൈഫൈ  ന്റെ സ്പീഡിലായ്മ ആയിരുന്നു കാരണം .

മകൾക്കുണ്ടായ  ഈ ബുദ്ധിമുട്ട് മുകേഷ് അംബാനിയെ  ബ്രോഡ്ബാൻഡ് ഇന്റെർനെറ്റിലേക്ക് ചുവടുവെക്കുന്നതിനെപ്പറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചു .   

യേൽ യൂണിവേഴ്സിറ്റിയിലെ പഠനത്തിന് ശേഷം ഇഷ ന്യൂയോർക്കിലെ മക്കിൻസെ & കമ്പനിയിൽ ബിസിനസ്സ് അനലിസ്റ്റായി ജോയിൻ ചെയ്തു .കുറച്ചു മാസങ്ങൾക്കു ശേഷം അവർ ജിയോയുടെയും റിലയൻസ് റീടൈലിന്റെയും ഡയറക്ടർ ബോർഡ് മെമ്പറായി നിയമിതയായി .തന്റെ ഇരുപത്തഞ്ചാം വയസ്സിൽ  അവർ ഏറ്റെടുത്ത  ആദ്യത്തെ മേജർ പ്രോജക്റ്റ് 

ജിയോയുടെ ഗ്രാൻഡ് ലോഞ്ച് ആയിരുന്നു . ജിയോ എന്ന പാൻ ഇന്ത്യൻ റീച്ചുള്ള മൊബൈൽ ഡാറ്റ ഡിജിറ്റൽ സർവീസ് കമ്പനിയുടെ ലോഞ്ച്  !!! 

എന്നാൽ ജിയോയിൽ ഒതുങ്ങുന്നതല്ലായിരുന്നു  ഇഷയുടെ സ്വപ്‌നങ്ങൾ , അച്ഛൻ തെളിച്ച വഴിയേ അവർ മുന്നോട്ട് കുതിച്ചു .  

ജിയോയുടെ നേതൃത്വം ഏറ്റെടുത്ത് മാസങ്ങൾക്കുള്ളിൽ തന്നെ അജിയോ എന്ന ഓൺലൈൻ ഫാഷൻ  റീടൈലർ സംരംഭം അവർ ആരംഭിച്ചു . അജിയോയുടെ ബ്രാൻഡിങ്ങും മാനേജ്മെന്റും അവർ തന്നെയായിരുന്നു നിർവ്വഹിച്ചത് . 

എന്നാൽ ബിസിനെസ്സിൽ താൻ  ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കേണ്ടതായി ഉണ്ടെന്ന് മനസ്സിലാക്കിയ ഇഷ സ്റ്റാൻഫോർഡ് ഗ്രാഡുവേറ്റ് ബിസിനസ് സ്കൂളിൽ MBA ക്ക് ചേർന്നു . 2018 ൽ ഡിഗ്രി പൂർത്തിയാക്കും മുന്നേ ബിസിനസ്സ്മാനും ക്ലോസ് ഫ്രണ്ടുമായ ആനന്ദ് പിരാമൽ മഹാബലേശ്വറിലെ ഒരു ക്ഷേത്രത്തിൽ വച്ച് ഇഷയെ പ്രപ്പോസ് ചെയ്തു . അതെ വർഷം ഡിസംബറിൽ അവരുടെ കല്യാണവും കഴിഞ്ഞു . രാജ്യം  ആഘോഷിച്ച കല്യാണങ്ങളിലൊന്നും അതായിരുന്നു . 

നാല് വർഷത്തിന് ശേഷം ആ ദമ്പദികൾക്ക് ട്വിൻസ് ജനിച്ചു. മുപ്പത്തിയൊന്നാം വയസ്സിൽ മുകേഷ് അംബാനി ഇഷയെ  റിലൈൻസ് ഗ്രൂപ്പിന്റെ റീറ്റെയ്ൽ ബിസിനസ്സിന്റെ മേധാവിയായി നിയമിച്ചു. 

മുകേഷ് അംബാനിയുടെ മക്കളിൽ അദ്ദേഹത്തിന്റെ പാത പിന്തുടർന്ന ഒരേ ഒരാളും ഇഷ തന്നെയാണ് . അച്ഛൻ മുകേഷാണ് ഇഷയുടെ   മാതൃകയെങ്കിൽ അമ്മ നിതയാണവരുടെ ഇൻസ്പിരേഷൻ.

Tags: ajioambaniambani familyisha ambanijiomukesh ambanireliance
Previous Post

കോപ്പക്കാരൻ സുധി സിനിമാക്കാരനായ കഥ!

Next Post

ഹാർട്ട് അറ്റാക്ക് ഇന്ത്യക്കാരെ അറ്റാക്ക് ചെയ്യാൻ എന്താണ് കാരണം?

Next Post
young indians dying from heart attack

ഹാർട്ട് അറ്റാക്ക് ഇന്ത്യക്കാരെ അറ്റാക്ക് ചെയ്യാൻ എന്താണ് കാരണം?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recommended

കേരളത്തിന് വേണ്ട വാക്‌സിന്‍ എപ്പോള്‍ നല്‍കും? കേന്ദ്രം മറുപടി പറയണം; വാക്‌സിനില്‍ ഇടപെട്ട് ഹൈക്കോടതി

4 years ago
young indians dying from heart attack

ഹാർട്ട് അറ്റാക്ക് ഇന്ത്യക്കാരെ അറ്റാക്ക് ചെയ്യാൻ എന്താണ് കാരണം?

3 years ago

Popular News

    Connect with us

    Kerala News Hunt

    Kerala News Hunt is the best Malayalam news portal for the latest and breaking news stories from Kerala and beyond. We cover everything from politics and current affairs to sports and entertainment.

    Category

    • Featured
    • Hot News
    • International
    • Lifestyle
    • Popular
    • Sports
    • Uncategorized
    • World

    Follow Us On

    • About Us
    • Contact
    • Disclaimer
    • Home 1
    • Home 2
    • Home 3
    • Home 4
    • Home 5
    • Privacy Policy

    © 2025 JNews - Premium WordPress news & magazine theme by Jegtheme.

    No Result
    View All Result
    • About Us
    • Contact
    • Disclaimer
    • Home 1
    • Home 2
    • Home 3
    • Home 4
    • Home 5
    • Privacy Policy

    © 2025 JNews - Premium WordPress news & magazine theme by Jegtheme.